വെ​ടി​നി​ർ​ത്ത​ൽ ലം​ഘി​ച്ച് യു​ക്രെ​യ്നി​ൽ റ​ഷ്യ​ൻ ആ​ക്ര​മ​ണം

05:46 PM Jan 06, 2023 | Deepika.com
മോ​സ്‌​കോ: വെ​ടി​നി​ർ​ത്ത​ൽ പ്ര​ഖ്യാ​പി​ച്ച് മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ യു​ക്രെ​യ്നി​ൽ റ​ഷ്യ​യു​ടെ ആ​ക്ര​മ​ണം. ഓ​ര്‍​ത്ത​ഡോ​ക്‌​സ് ക്രി​സ്മ​സ് പ്ര​മാ​ണി​ച്ച് 36 മ​ണി​ക്കൂ​ർ നേ​ര​ത്തേ​ക്ക് വെ​ടി​നി​ര്‍​ത്ത​ല്‍ പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും ഇ​ത് ലം​ഘി​ച്ചാ​യി​രു​ന്നു റ​ഷ്യ​ൻ ആ​ക്ര​മ​ണം.

യു​ക്രെ​യ്‌​നു​മാ​യി യു​ദ്ധ​ത്തി​ലേ​ര്‍​പ്പെ​ട്ടി​രി​ക്കു​ന്ന റ​ഷ്യ​ന്‍ സൈ​നി​ക​ര്‍ വെ​ള്ളി​യാ​ഴ്ച ഉ​ച്ച​മു​ത​ല്‍ ശ​നി​യാ​ഴ്ച അ​ര്‍​ധ​രാ​ത്രി​വ​രെ വെ​ടി​യു​തി​ര്‍​ക്ക​രു​തെ​ന്ന് പ്ര​സി​ഡ​ന്‍റ് വ്ലാ​ദി​മി​ര്‍ പു​ടി​ന്‍ ഉ​ത്ത​ര​വി​ട്ടി​രു​ന്നു. റ​ഷ്യ​യി​ലെ​യും യു​ക്രെ​യ്‌​നി​ലെ​യും ഓ​ര്‍​ത്ത​ഡോ​ക്‌​സ് ക്രൈ​സ്ത​വ​ര്‍ ജൂ​ലി​യ​ന്‍ ക​ല​ണ്ട​ര്‍ പി​ന്തു​ട​രു​ന്ന​തി​നാ​ല്‍ ജ​നു​വ​രി ആ​റ് ഏ​ഴ് തീ​യ​തി​ക​ളി​ലാ​യാ​ണ് ക്രി​സ്മ​സ് ആ​ഘോ​ഷി​ക്കു​ന്ന​ത്.

വെ​ടി​നി​ർ​ത്ത​ൽ 36 മ​ണി​ക്കൂ​ർ നീ​ണ്ടു​നി​ൽ​ക്കു​മെ​ന്ന് ക​രു​തി​യി​രു​ന്നെ​ങ്കി​ലും ഇ​തി​നു മു​ൻ​പ് ത​ന്നെ റ​ഷ്യ വ്യോ​മാ​ക്ര​മ​ണം ആ​രം​ഭി​ച്ചു.