സു​പ്രീം​കോ​ട​തി കൊ​ളീ​ജി​യം ശി​പാ​ര്‍​ശ; 44 എ​ണ്ണ​ത്തി​ല്‍ ശനിയാഴ്ച തീരുമാനമെന്ന് കേ​ന്ദ്രം

03:24 PM Jan 06, 2023 | Deepika.com
ന്യൂ​ഡ​ല്‍​ഹി: ജ​ഡ്ജി നി​യ​മ​ന​ത്തി​നാ​യു​ള്ള സു​പ്രീം​കോ​ട​തി കൊ​ളീ​ജി​യ​ത്തി​ന്‍റെ 44 ശി​പാ​ര്‍​ശ​ക​ളി​ല്‍ ശനിയാഴ്ച തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്ന് കേ​ന്ദ്ര​ സ​ര്‍​ക്കാ​ര്‍. ആ​കെ കി​ട്ടി​യ 104 ശി​പാ​ര്‍​ശ​ക​ളി​ലും ഉ​ട​നെ തീ​രു​മാ​ന​മു​ണ്ടാ​കു​മെ​ന്നും കേ​ന്ദ്രം സു​പ്രീം​കോ​ട​തി​യെ അ​റി​യി​ച്ചു.

കൊ​ളീ​ജി​യം ശി​പാ​ര്‍​ശ​ക​ളി​ല്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ വൈ​കി​പ്പി​ക്കു​ന്ന​തി​നെ​തി​രാ​യ ഹ​ര്‍​ജി​ക​ള്‍ പ​രി​ഗ​ണി​ക്കു​ക​യാ​യി​രു​ന്നു സു​പ്രീം​കോ​ട​തി. കൊ​ളീ​ജി​യം ര​ണ്ടാ​മ​തും അ​യ​യ്ക്കു​ന്ന ശി​പാ​ര്‍​ശ​ക​ള്‍ കേ​ന്ദ്രം മ​ട​ക്കു​ന്ന​ത് ഗൗ​ര​വ​മു​ള്ള വി​ഷ​യ​മാ​ണെ​ന്ന് ജ​സ്റ്റീ​സ് സ​ഞ്ജ​യ് കി​ഷ​ന്‍ കൗ​ള്‍ വ്യ​ക്ത​മാ​ക്കി.

കേ​ന്ദ്രം മ​ട​ക്കി​യ ശി​പാ​ര്‍​ശ​ക​ളി​ല്‍ എ​ന്ത് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന​ത് സം​ബ​ന്ധി​ച്ച് കൊ​ളീ​ജി​യം ഉ​ട​ന്‍ ച​ര്‍​ച്ച ചെ​യ്യു​മെ​ന്നും കോടതി അ​റി​യി​ച്ചു.