ന്യൂഡൽഹി: മുനിസിപ്പല്‍ കോര്‍പറേഷനിലെ മേയര്‍ തെരഞ്ഞെടുപ്പിനിടെ ബഹളം. നാമനിര്‍ദേശം ചെയ്യപ്പെട്ട കൗണ്‍സിലര്‍മാര്‍ക്ക് ആദ്യം വോട്ട് ചെയ്യാന്‍ അവസരം നല്‍കിയതിനെ തുടര്‍ന്നാണ് ആംആദ്മി അംഗങ്ങള്‍ പ്രതിഷേധിച്ചത്.
എഎപി-ബിജെപി അംഗങ്ങള്‍ തമ്മില്‍ ഉന്തും തള്ളുമുണ്ടായി. എഎപി കൗണ്‍സിലര്‍മാര്‍ ഇവിടെ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. തെരഞ്ഞെടുപ്പ് നടക്കുന്ന സിവില്‍ സെന്ററിനകത്ത് ബഹളം നടക്കുന്നത് മൂലം വോട്ടിംഗ് തടസപ്പെട്ടു.
തെരഞ്ഞെടുക്കപ്പെട്ട കൗണ്‍സിലര്‍മാരാണ് സാധാരണഗതിയില്‍ മേയര്‍ തെരഞ്ഞെടുപ്പില്‍ ആദ്യം വോട്ട് രേഖപ്പെടുത്തുക. ഇതിന് ശേഷമാണ് ലഫ്. ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്ത അംഗങ്ങള്‍ വോട്ട് ചെയ്യുക. എന്നാല്‍ ഇതിനു വിപരീതമായി നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങള്‍ക്ക് ആദ്യം വോട്ട് ചെയ്യാന്‍ പ്രിസൈഡിംഗ് ഓഫീസർ അവസരം നല്‍കുകയായിരുന്നു.
പ്രിസൈഡിംഗ് ഓഫീസറായി ബിജെപി കൗണ്‍സിലറായ സത്യ ശര്‍മ്മയെ ഡല്‍ഹി ലഫ്. ഗവര്‍ണര്‍ നിയമിച്ചതിനെതിരെയും നേരത്തെ എഎപി പ്രതിഷേധിച്ചിരുന്നു.
ഡല്‍ഹി കോര്‍പറേഷനിലെ മേയര്‍ തെരഞ്ഞെടുപ്പില്‍ ബഹളം; വോട്ടിംഗ് തടസപ്പെട്ടു
12:50 PM Jan 06, 2023 | Deepika.com