വി​വാ​ദ രം​ഗ​ത്തി​നു മാ​റ്റ​മി​ല്ല; പ​ത്താ​ൻ സി​നി​മ​യ്ക്ക് സെ​ൻ​സ​ർ ബോ​ർ​ഡി​ന്‍റെ അ​നു​മ​തി

10:13 PM Jan 05, 2023 | Deepika.com
മും​ബൈ: ഷാ​രൂ​ഖ് ഖാ​നും ദീ​പി​ക പ​ദു​കോ​ണും മു​ഖ്യ​വേ​ഷ​ത്തി​ലെ​ത്തു​ന്ന പ​ത്താ​ൻ സി​നി​മ​യ്ക്ക് സെ​ൻ​സ​ർ ബോ​ർ​ഡി​ന്‍റെ അ​നു​മ​തി. വി​വാ​ദ​മാ​യ കാ​വി നി​റ​ത്തി​ലു​ള്ള വ​സ്ത്രം ധ​രി​ച്ച രം​ഗ​ത്തി​നു മാ​റ്റ​മി​ല്ല. ഗാ​ന​രം​ഗ​ത്തി​ലെ ചി​ല ദൃ​ശ്യ​ങ്ങ​ൾ മാ​ത്രം മാ​റ്റി. ചി​ല വാ​ച​ക​ങ്ങ​ൾ​ക്കും മാ​റ്റം വ​രു​ത്തി. സി​നി​മ​യ്ക്ക് യു​എ സ​ർ​ട്ടി​ഫി​ക്കാ​ണ് അ​നു​വ​ദി​ച്ച​ത്.

നേ​ര​ത്തെ പ​ത്താ​ൻ സി​നി​മ​യി​ൽ ചി​ല മാ​റ്റ​ങ്ങ​ൾ വ​രു​ത്ത​ണ​മെ​ന്ന് സെ​ൻ​സ​ർ ബോ​ർ​ഡ് നി​ർ​ദേ​ശി​ച്ചി​രു​ന്നു. സെ​ന്‍​ട്ര​ല്‍ ബോ​ര്‍​ഡ് ഓ​ഫ് ഫി​ലിം സ​ര്‍​ട്ടി​ഫി​ക്കേ​ഷ​ന്‍ ആ​ണ് ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​താ​ക്ക​ള്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്.

ജ​നു​വ​രി 25നാ​ണ് സി​നി​മ റി​ലീ​സി​നൊ​രു​ങ്ങു​ന്ന​ത്. അ​തേ​സ​മ​യം പ​ത്താ​നെ​തി​രെ ബ​ജ്റം​ഗ്ദ​ൾ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ക​യാ​ണ്. അ​ഹ​മ്മ​ദാ​ബാ​ദി​ല്‍ മാ​ളി​ൽ ബ​ജ്റം​ഗ്ദ​ള്‍ പ്ര​വ​ര്‍​ത്ത​ക​ര്‍ അ​ക്ര​മം അ​ഴി​ച്ചു​വി​ടു​ന്ന ദൃ​ശ്യ​ങ്ങ​ൾ ഇ​ന്ന് പു​റ​ത്തു​വ​ന്നി​രു​ന്നു.

അ​ഹ​മ്മ​ദാ​ബാ​ദി​ലെ ആ​ല്‍​ഫ​വ​ന്‍ മാ​ൾ തീ​യ​റ്റ​റി​ലാ​ണ് പ്ര​വ​ർ​ത്ത​ക​ർ അ​തി​ക്ര​മം ന​ട​ത്തി​യ​ത്. ഷാ​രൂ​ഖി​ന്‍റെ​യും ദീ​പി​ക​യു​ടെ​യും ക​ട്ടൗ​ട്ടു​ക​ള്‍ ഇ​വ​ര്‍ കീ​റി ന​ശി​പ്പി​ച്ചു. സി​നി​മ റി​ലീ​സ് ചെ​യ്യ​രു​തെ​ന്ന മു​ന്ന​റി​യി​പ്പും ഇ​വ​ര്‍ ന​ൽ​കി.