ഫി​ഷ​റീ​സും സാം​സ്‌​കാ​രി​ക​വും; സ​ജി​ക്ക് പ​ഴ​യ വ​കു​പ്പ് ത​ന്നെ

07:24 PM Jan 05, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: വീ​ണ്ടും മ​ന്ത്രി​യാ​യി അ​ധി​കാ​ര​മേ​റ്റ സ​ജി ചെ​റി​യാ​ന്‌ നേ​ര​ത്തെ കൈ​കാ​ര്യം ചെ​യ്‌​തി​രു​ന്ന വ​കു​പ്പു​ക​ൾ ത​ന്നെ ന​ൽ​കി. ഫി​ഷ​റീ​സ്‌, സാം​സ്‌​കാ​രി​കം, യു​വ​ജ​ന​കാ​ര്യം എ​ന്നി​വ​യാ​ണ്‌ പ്ര​ധാ​ന വ​കു​പ്പു​ക​ൾ.

ഹാ​ർ​ബ​ർ എ​ൻ​ജി​നി​യ​റിം​ഗ്‌, ഫി​ഷ​റീ​സ്‌ സ​ർ​വ​ക​ലാ​ശാ​ല, സം​സ്ഥാ​ന ച​ല​ചി​ത്ര വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ, സം​സ്ഥാ​ന ച​ല​ചി​ത്ര അ​ക്കാ​ദ​മി, സാം​സ്‌​കാ​രി​ക പ്ര​വ​ർ​ത്ത​ക ക്ഷേ​മ നി​ധി ബോ​ർ​ഡ്‌ തു​ട​ങ്ങി​യ​വ​യു​ടെ ചു​മ​ത​ല​യും സ​ജി വ​ഹി​ക്കും.

ഫി​ഷ​റീ​സ് വി. ​അ​ബ്ദു​റ​ഹ്മാ​നും സാം​സ്കാ​രി​കം വി.​എ​ൻ. വാ​സ​വ​നും യു​വ​ജ​ന​ക്ഷേ​മം മു​ഹ​മ്മ​ദ് റി​യാ​സു​മാ​ണ് കൈ​കാ​ര്യം ചെ​യ്തി​രു​ന്ന​ത്. നേ​ര​ത്തേ​യു​ണ്ടാ യി​രു​ന്ന പ​ഴ്സ​ണ​ൽ സ്റ്റാ​ഫ് അം​ഗ​ങ്ങ​ളെ മ​റ്റു മ​ന്ത്രി​മാ​രു​ടെ സ്റ്റാ​ഫി​ലേ​ക്കു പു​ന​ർ​വി​ന്യ​സി​ച്ചി​രു​ന്നു. ഇ​വ​രെ​യും തി​രി​ച്ചു​വി​ളി​ക്കും.