നാ​ല​ര ല​ക്ഷം രൂ​പ​യു​ടെ ക​ള്ള​നോ​ട്ടു​മാ​യി ര​ണ്ടു​പേ​ര്‍ പി​ടി​യി​ല്‍

04:47 AM Jan 05, 2023 | Deepika.com
മം​ഗ​ളൂ​രു: ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ല്‍ ക​ട​ത്തു​ക​യാ​യി​രു​ന്ന നാ​ല​ര​ല​ക്ഷം രൂ​പ​യു​ടെ ക​ള്ള​നോ​ട്ടു​ക​ളു​മാ​യി ര​ണ്ടു​പേ​ര്‍ പി​ടി​യി​ലാ​യി. നി​സാ​മു​ദ്ദീ​ന്‍ (32), റ​ജീം (31) എ​ന്നി​വ​രെ​യാ​ണ് മം​ഗ​ളൂ​രു ന​ഗ​ര​പ​രി​ധി​യി​ലെ ന​ന്ദൂ​രി​ല്‍ ന​ട​ത്തി​യ വാ​ഹ​ന​പ​രി​ശോ​ധ​ന​യ്ക്കി​ടെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. പോ​ലീ​സി​നെ ക​ണ്ട് ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ച​പ്പോ​ള്‍ പി​ന്തു​ട​ര്‍​ന്നു പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. വാ​ഹ​നം പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് 500 രൂ​പ​യു​ടെ നോ​ട്ടു​കെ​ട്ടു​ക​ള്‍ ക​ണ്ടെ​ത്തി​യ​ത്.

ഇ​വ​ര്‍ സ​ഞ്ച​രി​ച്ച സ്‌​കൂ​ട്ട​ര്‍ പാ​ണ്ഡേ​ശ്വ​രം പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍​നി​ന്ന് മോ​ഷ്ടി​ച്ച​താ​ണെ​ന്ന് ക​ണ്ടെ​ത്തി. നി​സാ​മു​ദ്ദീ​നെ​തി​രേ ന​ഗ​ര​ത്തി​ലെ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ല്‍ കൊ​ല​പാ​ത​ക​വും ക​വ​ര്‍​ച്ച​യു​മ​ട​ക്ക​മു​ള്ള കേ​സു​ക​ള്‍ നി​ല​വി​ലു​ണ്ട്. റ​ജീം മ​റ്റൊ​രു കേ​സി​ലും പ്ര​തി​യാ​ണ്.

ബം​ഗ​ളൂ​രു​വി​ല്‍ നി​ന്ന് ഡാ​നി​യ​ല്‍ എ​ന്ന വ്യ​ക്തി​യാ​ണ് ത​ങ്ങ​ള്‍​ക്ക് നോ​ട്ടു​ക​ള്‍ കൈ​മാ​റി​യ​തെ​ന്ന് ഇ​വ​ര്‍ പ​റ​ഞ്ഞു. ഇ​വ​രി​ല്‍ നി​ന്ന് ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഡാ​നി​യ​ല്‍ ഉ​ള്‍​പ്പെ​ടെ നാ​ലു​പേ​രെ ബം​ഗ​ളൂ​രു പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. കോ​യ​മ്പ​ത്തൂ​രി​ല്‍ വ​ച്ചാ​ണ് വ്യാ​ജ നോ​ട്ടു​ക​ള്‍ അ​ച്ച​ടി​ച്ച​തെ​ന്നാ​ണ് സൂ​ച​ന.