"തെ​ളി​വു​ക​ൾ ന​ൽ​കാം'; അ​ണ്ണാ​മ​ലൈ​യ്ക്കെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി ഗാ​യ​ത്രി

04:17 AM Jan 05, 2023 | Deepika.com
ചെ​ന്നൈ: ബി​ജെ​പി ത​മി​ഴ്‌​നാ​ട് അ​ധ്യ​ക്ഷ​ൻ കെ.​അ​ണ്ണാ​മ​ലൈ​യ്ക്കെ​തി​രെ കൂ​ടു​ത​ൽ ആ​രോ​പ​ണ​ങ്ങ​ളു​മാ​യി ന​ടി ഗാ​യ​ത്രി ര​ഘു​റാം. ബി​ജെ​പി​യി​ല്‍ നി​ന്നും രാ​ജി​വ​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് അ​ണ്ണാ​മ​ലൈ​യ്ക്കെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ൾ ഗാ​യ​ത്രി ഉ​ന്ന​യി​ക്കു​ന്ന​ത്. അ​ണ്ണാ​മ​ലൈ​ വ​ള​രെ ത​രം​താ​ഴ്ന്ന വ്യ​ക്തി​യാ​ണെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്ത്രീ​ക​ൾ സു​ര​ക്ഷി​ത​ര​ല്ലെ​ന്നും അ​ട​ക്ക​മു​ള്ള ഒ​രു നി​ര ആ​രോ​പ​ണ​ങ്ങ​ൾ ഗാ​യ​ത്രി ന​ട​ത്തി​യി​ട്ടു​ണ്ട്.

അ​ണ്ണാ​മ​ലൈ​യ്ക്കെ​തി​രെ പോ​ലീ​സി​ൽ പ​രാ​തി കൊ​ടു​ക്കു​മെ​ന്നും തെ​ളി​വാ​യി ഓ​ഡി​യോ ക്ലി​പ്പു​ക​ളും വീ​ഡി​യോ​ക​ളും ന​ൽ​കാ​മെ​ന്നും ഗാ​യ​ത്രി അ​റി​യി​ച്ചു. എ​ന്നാ​ൽ എ​ന്താ​ണ് ഇവ‍യിൽ ഉ​ള്ള​തെ​ന്ന് ഗാ​യ​ത്രി വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല.

ത​മി​ഴി​ലെ മു​ൻ​നി​ര ന​ടി​യും നൃ​ത്ത​സം​വി​ധാ​യ​ക​യു​മാ​യ ഗാ​യ​ത്രി "ന​ക്ഷ​ത്ര​ക്ക​ണ്ണു​ള്ള രാ​ജ​കു​മാ​ര​ൻ അ​വ​നു​ണ്ടൊ​രു രാ​ജ​കു​മാ​രി' എ​ന്ന മ​ല​യാ​ള ചി​ത്ര​ത്തി​ലും നാ​യി​ക​യാ​യി​രു​ന്നു.