മോ​ശം കാ​ലാ​വ​സ്ഥ; അ​മി​ത് ഷാ​യു​ടെ വി​മാ​നം ഗോ​ഹ​ട്ടി​യി​ൽ അ​ടി​യ​ന്ത​ര​മാ​യി ഇ​റ​ക്കി

02:03 AM Jan 05, 2023 | Deepika.com
ഗോ​ഹ​ട്ടി: മോ​ശം കാ​ലാ​വ​സ്ഥ​യെ തു​ട​ർ​ന്ന് ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യു​ടെ വി​മാ​നം ബു​ധ​നാ​ഴ്ച രാ​ത്രി ഗോ​ഹ​ട്ടി​യി​ൽ അ​ടി​യ​ന്ത​ര​മാ​യി ഇ​റ​ക്കി. ലോ​ക്പ്രി​യ ഗോ​പി​നാ​ഥ് ബൊ​ർ​ദോ​ലോ​യ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലാ​ണ് വി​മാ​നം ഇ​റ​ക്കി​യ​ത്.

ബു​ധ​നാ​ഴ്ച രാ​ത്രി 10:45 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. അ​ഗ​ർ​ത്ത​ല​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ക്ക് കാ​ലാ​വ​സ്ഥ പ്ര​തി​കൂ​ല​മാ​യ​തി​നാ​ൽ യാ​ത്ര തു​ട​രാ​നാ​യി​ല്ല. ബു​ധ​നാ​ഴ്ച രാ​ത്രി ത​ന്നെ അ​ഗ​ർ​ത്ത​ല​യി​ലെ​ത്തേ​ണ്ട​താ​യി​രു​ന്നു.

ത്രി​പു​ര നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യു​ള്ള ബി​ജെ​പി​യു​ടെ ര​ഥ​യാ​ത്ര ഉ​ദ്ഘാ​ട​നം ചെ​യ്യാ​ൻ പോ​കു​ന്ന​വ​ഴി​യാ​യി​രു​ന്നു. ഗോ​ഹ​ട്ടി​യി​ലെ ഹോ​ട്ട​ൽ റാ​ഡി​സ​ൺ ബ്ലൂ​വി​ൽ അ​മി​താ ഷാ ​രാ​ത്രി ചെ​ല​വ​ഴി​ക്കും. വ്യാ​ഴാ​ഴ്ച രാ​വി​ലെ അ​ഗ​ർ​ത്ത​ല​യി​ലേ​ക്ക് പോ​കും.