കാ​ഷ്മീ​രി​ൽ ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് സു​ര​ക്ഷ: സി​ആ​ർ​പി​എ​ഫ് സൈ​നി​ക​രെ വി​ന്യ​സി​ക്കും

01:37 AM Jan 05, 2023 | Deepika.com
ജ​മ്മു: ജ​മ്മു കാ​ഷ്മീ​രി​ലെ അ​തി​ർ​ത്തി​ജി​ല്ല​ക​ളാ​യ ര​ജൗ​രി, പൂ​ഞ്ച് എ​ന്നി​വി​ട​ങ്ങ​ളി​ൽ 2000 (20 ക​ന്പ​നി) സി​ആ​ർ​പി​എ​ഫ് സൈ​നി​ക​രെ വി​ന്യ​സി​ക്കും. മേ​ഖ​ല​യി​ലെ ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ളു​ടെ സു​ര​ക്ഷ മു​ൻ​നി​ർ​ത്തി​യാ​ണി​ത്.

ര​ജൗ​രി​യി​ൽ ഇ​ര​ട്ട ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ ര​ണ്ടു കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ ആ​റു പേ​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. 11 പേ​ർ​ക്കു പ​രി​ക്കേ​റ്റു. മൂ​ന്നു വീ​ടു​ക​ൾ​ക്കു നേ​ർ​ക്ക് ഞാ​യ​റാ​ഴ്ച ഭീ​ക​ര​ർ ന​ട​ത്തി​യ വെ​ടി​വ​യ്പി​ലാ​ണ് നാ​ലു പേ​ർ കൊ​ല്ല​പ്പെ​ട്ട​ത്. തി​ങ്ക​ളാ​ഴ്ച ഇ​തേ സ്ഥ​ല​ത്ത് ര​ണ്ടു കു​ട്ടി​ക​ൾ സ്ഫോ​ട​ന​ത്തി​ലും കൊ​ല്ല​പ്പെ​ട്ടു.