നേ​താ​ക്ക​ളെ പു​ന​ർ​വി​ന്യ​സി​ച്ച് കോ​ൺ​ഗ്ര​സ്

11:06 PM Jan 04, 2023 | Deepika.com
ന്യൂ​ഡ​ൽ​ഹി: പാ​ർ​ട്ടി സം​സ്ഥാ​നഘ​ട​ക​ങ്ങ​ളു​ടെ ചു​മ​ത​ല​യു​ള്ള നേ​താ​ക്ക​ളെ പു​ന​ർ​വി​ന്യ​സി​ച്ച് കോ​ൺ​ഗ്ര​സ്. മാ​ണി​ക്റാ​വു താ​ക്റെ​യെ തെ​ലു​ങ്കാ​ന​യു​ടെ ചു​മ​ത​ല ഏ​ൽ​പ്പി​ച്ച​പ്പോ​ൾ ഗോ​വ​യു​ടെ ചു​മ​ത​ല മാ​ണി​ക്കം ടാ​ഗോ​റി​ന് ന​ൽ​കി.

ഗോ​വ​യു​ടെ അ​ധി​ക​ചു​മ​ത​ല​യി​ൽ നി​ന്ന് നീ​ക്കം ചെ​യ്യ​പ്പെ​ട്ട ദി​നേ​ഷ് ഗു​ണ്ടു​റാ​വു പോ​ണ്ടി​ച്ചേ​രി​യു​ടെ ചു​മ​ത​ല​യു​ള്ള എ​ഐ​സി​സി നി​രീ​ക്ഷ​ക​ൻ എ​ന്ന പ​ദ​വി​യി​ൽ തു​ട​രും.

നി​യ​മ​ന​ങ്ങ​ൾ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ അം​ഗീ​കാ​രം ന​ൽ​കി​യെ​ന്ന് പാ​ർ​ട്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ വാ​ർ​ത്താ​ക്കു​റി​പ്പി​ലൂ​ടെ അ​റി​യി​ച്ചു.