ഓ​ഹ​രി നി​ക്ഷേ​പ​ത്തി​ന്‍റെ പേ​രി​ൽ കോ​ടി​ക​ൾ ത​ട്ടി​യ ദ​മ്പ​തി​ക​ൾ പി​ടി​യി​ൽ

10:22 PM Jan 04, 2023 | Deepika.com
എ​റ​ണാ​കു​ളം: ഓ​ഹ​രി നി​ക്ഷേ​പ​ത്തി​ന്‍റെ പേ​രി​ൽ 200 കോ​ടി​യോ​ളം രൂ​പ​യു​ടെ ത​ട്ടി​പ്പ് ന​ട​ത്തി​യ കേ​സി​ൽ ദ​മ്പ​തി​ക​ൾ പി​ടി​യി​ൽ. തൃ​ക്കാ​ക്ക​ര​യി​ലെ മാ​സ്റ്റേ​ഴ്സ് ഗ്രൂ​പ്പ് ന​ട​ത്തി​പ്പു​കാ​ര​ൻ എ​ബി​ൻ വ​ർ​ഗീ​സ്, ഭാ​ര്യ ശ്രീ​ര​ഞ്ജി​നി എ​ന്നി​വ​രാ​ണ് ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ പി​ടി​യി​ലാ​യ​ത്.

ദു​ബാ​യി​ൽ​നി​ന്ന് രാ​ത്രി ഏ​ഴ​ര​യോ​ടെ ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ങ്ങി​യ​പ്പോ​ഴാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്. പോ​ലീ​സ് ലു​ക്ക്ഔ​ട്ട് നോ​ട്ടീ​സ് ഇ​റ​ക്കി​യ​തി​നെ തു​ട​ർ​ന്ന് എ​യ​ർ​പോ​ർ​ട്ടി​ൽ പ്ര​തി​ക​ളെ ത​ട​ഞ്ഞ് തൃ​ക്കാ​ക്ക​ര പോ​ലീ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു.

തൃ​ക്കാ​ക്ക​ര​യി​ലെ മാ​സ്റ്റേ​ഴ്സ് ഫി​ൻ​കോ​ർ​പ്പ്, മാ​സ്റ്റേ​ഴ്സ് ഫി​ൻ സെ​ർ​വ്, മാ​സ്റ്റേ​ഴ്സ് ഫി​ൻ കെ​യ​ർ തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ൾ വ​ഴി​യാ​യി​രു​ന്നു ത​ട്ടി​പ്പ്. സ്റ്റോ​ക്ക് മാ​ർ​ക്ക​റ്റ് ഇ​ട​നി​ല​ക്കാ​ര​നാ​യി ര​ണ്ടു ല​ക്ഷം മു​ത​ൽ മൂ​ന്ന് കോ​ടി രൂ​പ വ​രെ നി​ക്ഷേ​പ​ക​രി​ൽ നി​ന്ന് വാ​ങ്ങി.

2014 ൽ ​തു​ട​ങ്ങി​യ സ്ഥാ​പ​നം 2022 മാ​ർ​ച്ച് വ​രെ ഓ​ഹ​രി​യി​ൽ റി​ട്ടേ​ണു​ക​ൾ ന​ൽ​കി. ന​വം​ബ​ർ അ​വ​സാ​ന​ത്തോ​ടെ ന​ട​ത്തി​പ്പു​കാ​ർ മു​ങ്ങി. 30 കോ​ടി​യാ​യി​രു​ന്നു ആ​ദ്യം പു​റ​ത്തു​വ​ന്ന ത​ട്ടി​പ്പി​ന്‍റെ വ്യാ​പ്തി. ന​വം​ബ​ർ 29-ഓ​ടെ മാ​സ്റ്റേ​ഴ്സ്ഗ്രൂ​പ്പ് ന​ട​ത്തി​പ്പു​കാ​ര​ൻ എ​ബി​ൻ വ​ർ​ഗീ​സ് ഭാ​ര്യ ശ്രീ​ര​ഞ്ജി​നി​ക്കൊ​പ്പം രാ​ജ്യം വി​ട്ടു.