താമരശേരി ചുരത്തിൽ അഭിഭാഷകന് വെട്ടേറ്റു

09:23 PM Jan 04, 2023 | Deepika.com
കോഴിക്കോട്: താമരശേരി ചുരത്തിൽ അഭിഭാഷകന് വെട്ടേറ്റു. വയനാട് കൽപ്പറ്റ മണിയംകോട് സ്വദേശി സച്ചിനാണ് വെട്ടേറ്റത്. സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ കാറിലെത്തിയവരാണ് ആക്രമിച്ചത്.

ദേഹമാസകലം വെട്ടേറ്റ സച്ചിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്ത് അഭിഭാഷകനായി ജോലി ചെയ്യുന്ന സച്ചിനോടുള്ള മുന്‍ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് സൂചന.

പോലീസ് അന്വേഷണം തുടങ്ങി.