ഗവർണറോട് ആദരവും സ്നേഹവുമെന്ന് മന്ത്രി സജി ചെറിയാൻ

05:45 PM Jan 04, 2023 | Deepika.com
തിരുവനന്തപുരം: മന്ത്രിസ്ഥാനത്തേക്കുള്ള മടങ്ങിവരവിൽ മുഖ്യമന്ത്രിക്കും ഗവർണർക്കും ചെങ്ങന്നൂരിലെ ജനത്തിനും നന്ദി പറഞ്ഞ് മന്ത്രി സജി ചെറിയാൻ. ഗവർണറോട് ആദരവും സ്നേഹവുമാണുള്ളത്. ഗവർണറും സർക്കാരും ഒന്നാണ്, സീനിയർ നേതാവാണ് ഗവർണറെന്നും ഓഫീസിലെത്തി ചുമതലയേറ്റശേഷം സജി ചെറിയാൻ പറഞ്ഞു.

പഴയ വകുപ്പുകൾ തന്നെ തിരികെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജനങ്ങൾക്ക് നൽകിയ വാക്കുകൾ പാലിക്കാൻ തീവ്രശ്രമം നടത്തും. തീരദേശത്തെ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമം നടത്തും. രാജിവെച്ച ശേഷം മന്ത്രിസ്ഥാനത്തേക്കുള്ള തിരിച്ചുവരവിനായി മാധ്യമങ്ങൾ നല്ല രീതിയിൽ തന്നെ സഹായിച്ചുവെന്നും സജി ചെറിയാൻ പറഞ്ഞു.