തിരുവനന്തപുരം: സജി ചെറിയാന്റെ സത്യപ്രതിജ്ഞയില്‍ ഗവര്‍ണര്‍ മലക്കം മറിഞ്ഞെന്ന് കെ.മുരളീധരന് എംപി. ഡല്‍ഹിയില്‍ മുഖ്യമന്ത്രി നടത്തിയ ഓപ്പറേഷന്റെ ഭാഗമാണിതെന്നും മുരളീധരന് ആരോപിച്ചു.
ഇവര്‍ തമ്മില്‍ കൊടുക്കല്‍ വാങ്ങലാണ് നടക്കുന്നത്. ഭരണഘടന കുന്തവും കുടചക്രവുമെന്ന് പറഞ്ഞ ആളെയാണ് വീണ്ടും മന്ത്രിയാക്കുന്നത്. സജി ചെറിയാന് രാജിവക്കേണ്ടി വരുമെന്നും മുരളീധരന് പറഞ്ഞു.
ഇന്ന് വൈകുന്നേരം നാലിന് രാജ്ഭവനില്വച്ചാണ് സജി ചെറിയാന് സത്യപ്രതിജ്ഞ ചെയ്യുക. ഏറെ അനിശ്ചിതത്വത്തിനുശേഷം കടുത്ത വിയോജിപ്പോടെയാണ് ഗവര്‍ണര്‍ ചൊവ്വാഴ്ച സത്യപ്രതിജ്ഞയ്ക്ക് അനുമതി നല്‍കിയത്.
സജി ചെറിയാന്റെ സത്യപ്രതിജ്ഞ; ഗവര്‍ണര്‍ മലക്കം മറിഞ്ഞെന്ന് കെ.മുരളീധരന്
12:46 PM Jan 04, 2023 | Deepika.com