ആ​ര്‍​എ​സ്എ​സ് ജോ​ഡോ യാ​ത്ര​യെ വി​ല​കു​റ​ച്ച് ക​ണ്ടി​ട്ടി​ല്ല; പ്ര​ശം​സി​ച്ച് രാ​മ​ജ​ന്മ​ഭൂ​മി ട്ര​സ്റ്റ് സെ​ക്ര​ട്ട​റി

01:07 PM Jan 04, 2023 | Deepika.com
ല​ക്‌​നോ: രാ​ഹു​ല്‍ ഗാ​ന്ധി ന​യി​ക്കു​ന്ന ഭാ​ര​ത് ജോ​ഡോ യാ​ത്ര​യെ പ്ര​ശം​സി​ച്ച് രാ​മ​ജ​ന്മ​ഭൂ​മി ട്ര​സ്റ്റ് സെ​ക്ര​ട്ട​റി ച​മ്പ​ത്ത് റാ​യ്. രാ​ഹു​ലി​ന്‍റെ യാ​ത്ര പ്ര​ശം​സി​ക്ക​പ്പെ​ടേ​ണ്ട​താ​ണ് ച​മ്പ​ത്ത് റാ​യ് പ​റ​ഞ്ഞു.

രാ​ജ്യ​ത്തി​നു​വേ​ണ്ടി ഒ​രു ചെ​റു​പ്പ​ക്കാ​ര​ന്‍ ന​ട​ക്കു​ന്നു. ആ ​ഉ​ദ്യ​മ​ത്തെ അ​ഭി​ന​ന്ദി​ക്കു​ന്നെ​ന്നും അ​തി​ല്‍ തെ​റ്റൊ​ന്നു​മി​ല്ലെ​ന്നും റാ​യ് വ്യ​ക്ത​മാ​ക്കി.

താനൊരു ആ​ര്‍​എ​സ്എ​സ് പ്ര​വ​ര്‍​ത്ത​ക​നാ​ണ്. ആ​ര്‍​എ​സ്എ​സ് ഒ​രി​ക്ക​ലും ഈ ​യാ​ത്ര​യെ വി​ല​കു​റ​ച്ച് ക​ണ്ടി​ട്ടി​ല്ല. ഇ​ത്ര​യും പ്ര​തി​കൂ​ല​മാ​യ കാ​ലാ​വ​സ്ഥ​യി​ലും അ​ദ്ദേ​ഹം യാ​ത്ര തു​ട​രു​ക​യാ​ണ്. അ​ത് തീ​ര്‍​ച്ച​യാ​യും പ്ര​ശം​സി​ക്ക​പ്പേ​ടേ​ണ്ട​താ​ണെ​ന്നും റാ​യ് കൂ​ട്ടി​ചേ​ര്‍​ത്തു.

ക​ഴി​ഞ്ഞ ദി​വ​സം രാ​ഹു​ലി​നെ പ്ര​ശം​സി​ച്ച് രാ​മ​ക്ഷേ​ത്ര​ത്തി​ലെ മു​ഖ്യ​പൂ​ജാ​രി ആ​ചാ​ര്യ സ​ത്യേ​ന്ദ്ര ദാ​സ് രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ശ്രീ​രാ​മ​ന്‍റെ അ​നു​ഗ്ര​ഹം നി​ങ്ങ​ള്‍​ക്ക് എ​പ്പോ​ഴും ഉ​ണ്ടാ​ക​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്നെ​ന്നാ​ണ് സ​ത്യേ​ന്ദ്ര ദാ​സ് രാ​ഹു​ലി​ന് ക​ത്തെ​ഴു​തി​യ​ത്.