ജോ​ഡോ യാ​ത്ര യു​പി​യി​ൽ; അ​ണി ചേ​ർ​ന്ന് ശി​വ​സേ​ന എം​പി​യും റോ ​മു​ൻ​മേ​ധാ​വി​യും

05:34 PM Jan 03, 2023 | Deepika.com
ല​ക്നോ: കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി ന​യി​ക്കു​ന്ന ഭാ​ര​ത് ജോ​ഡോ യാ​ത്ര ഉ​ത്ത​ർ​പ്ര​ദേ​ശി​ലേ​ക്ക് ക​ട​ന്നു. ഇ​ന്ത്യ​യു​ടെ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​മാ​യ റി​സ​ർ​ച്ച് ആ​ൻ​ഡ് അ​നാ​ലി​സി​സ് വിം​ഗി​ന്‍റെ (റോ) ​മു​ൻ ചീ​ഫും കേ​ന്ദ്ര ഇ​ന്‍റ​ലി​ജ​ൻ​സ് ബ്യൂ​റോ​യു​ടെ മു​ൻ സ്‌​പെ​ഷ​ൽ ഡ​യ​റ​ക്ട​റു​മാ​യ അ​മ​ർ​ജി​ത് സിം​ഗ് ദു​ല​ത് ജോ​ഡോ യാ​ത്ര​യു​ടെ ഭാ​ഗ​മാ​യി.

മു​ൻ കോ​ൺ​ഗ്ര​സ് വ​ക്താ​വും നി​ല​വി​ൽ ശി​വ​സേ​ന എം​പി​യു​മാ​യ പ്രി​യ​ങ്ക ച​തു​ർ​വേ​ദി സീ​ലാം​പു​രി​ൽ രാ​ഹു​ൽ ഗാ​ന്ധി​ക്കൊ​പ്പം യാ​ത്ര‍​യി​ൽ അ​ണി​ചേ​ർ​ന്നു. പ്ര​തി​പ​ക്ഷം ഒ​ന്നി​ച്ച് രാ​ജ്യ​ത്തെ നി​ല​വി​ലെ സാ​ഹ​ച​ര്യം നേ​രി​ടേ​ണ്ട സ​മ​യം അ​തി​ക്ര​മി​ച്ചി​രി​ക്കു​ന്ന​താ​യി അ​വ​ർ പ​റ​ഞ്ഞു.

ചൊ​വ്വാ​ഴ്ച യു​പി​യി​ൽ പ്ര​വേ​ശി​ച്ച ജോ​ഡോ യാ​ത്ര​യ്ക്കൊ​പ്പം പ്രി​യ​ങ്ക ഗാ​ന്ധി​യും മ​റ്റ് നേ​താ​ക്ക​ളും ആ​യി​ര​ക്ക​ണ​ക്കി​ന് പ്ര​വ​ർ​ത്ത​ക​രും അ​ക​മ്പ​ടി​യാ​യി. ലോ​ണി അ​തി​ർ​ത്തി​യി​ൽ പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യാ​ത്ര​യെ സ്വീ​ക​രി​ച്ചു. ഡ​ൽ​ഹി​യി​ലെ മ​ർ​ഗ​ത് ഹ​നു​മാ​ൻ ക്ഷേ​ത്ര​ത്തി​ലെ സ​ന്ദ​ർ​ശ​ന​ത്തോ​ടെ​യാ​ണ് രാ​ഹു​ൽ ഗാ​ന്ധി യു​പി​യി​ലേ​ക്കു​ള്ള യാ​ത്ര തു​ട​ങ്ങി​യ​ത്.

ബി​എ​സ്പി നേ​താ​വ് മാ​യാ​വ​തി​യും സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ അ​ഖി​ലേ​ഷ് യാ​ദ​വും യാ​ത്ര​യു​ടെ ഭാ​ഗ​മാ​കു​ന്നി​ല്ലെ​ങ്കി​ലും ആ​ശം​സ​ക​ൾ അ​റി​യി​ച്ചു. ക്രി​സ്മ​സി​നും പു​തു​വ​ർ​ഷ​ത്തി​നും ശേ​ഷം ഒ​ൻ​പ​ത് ദി​വ​സ​ത്തെ ഇ​ട​വേ​ള ക​ഴി​ഞ്ഞാ​ണ് ജോ​ഡോ യാ​ത്ര പു​ന​രാ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.

മൂ​ന്ന് ദി​വ​സ​മാ​ണ് യു​പി​യി​ൽ രാ​ഹു​ൽ പ​ര്യ​ട​നം ന​ട​ത്തു​ന്ന​ത്. ജ​നു​വ​രി ആ​റി​ന് ജോ​ഡോ യാ​ത്ര ഹ​രി​യാ​ന​യി​ൽ പ്ര​വേ​ശി​ക്കും.