സൗജന്യ റേഷൻ പിണറായി അരിയല്ല, മോദി അരിയാണെന്ന് ജാവദേക്കർ

12:55 PM Jan 03, 2023 | Deepika.com
ന്യൂഡൽഹി: കേരളം അവകാശപ്പെടുന്ന നേട്ടങ്ങളെല്ലാം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പദ്ധതികളാണെന്ന് ബിജെപി നേതാവ് പ്രകാശ് ജാവദേക്കർ.

സൗജന്യ വാക്സിനും റേഷനും കർഷക ധനസഹായവും എല്ലാം മോദിയുടെ പദ്ധതികളാണ്. സൗജന്യ റേഷൻ പിണറായി അരിയല്ല, മോദി അരിയാണെന്നും ജാവദേക്കർ മാധ്യമങ്ങളോട് പറഞ്ഞു.