പാലക്കാട് ടോറസ് മറിഞ്ഞ് ഡ്രൈവർ മരിച്ചു

10:36 AM Jan 03, 2023 | Deepika.com
പാലക്കാട്: ടോറസ് ലോറിക്ക് മുകളിലേക്ക് മറ്റൊരു ടോറസ് മറിഞ്ഞ് ഡ്രൈവർ മരിച്ചു. തൃശൂർ നടത്തറ മൂർക്കിനിക്കര സ്വദേശി സച്ചിനാണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്.

ആലത്തൂർ വണ്ടാഴി വടക്കുമുറിയിലെ ഇഷ്ടിക കളത്തിൽ മണ്ണ് ഇറക്കുന്നതിനിടെയാണ് ടോറസ് മറിഞ്ഞത്. ടോറസിന് അടിയിൽ അകപ്പെട്ട സച്ചിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.