അയ്യപ്പഭക്തരുടെ വാഹനം കാർ പോർച്ചിന് മുകളിലേക്ക് മറിഞ്ഞു; 16 പേർക്ക് പരിക്ക്

10:17 AM Jan 03, 2023 | Deepika.com
ഇടുക്കി: കട്ടപ്പനയിൽ അയ്യപ്പഭക്തരുടെ വാഹനം അപകടത്തിൽപ്പെട്ട് 16 പേർക്ക് പരിക്കേറ്റു. മിനി വാൻ വീടിനു മുമ്പിലെ കാർ പോർച്ചിന് മുകളിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്.

പാറക്കടവ് ബൈപ്പാസ് റോഡിൽ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. കുത്തിറക്കത്തിൽ മിനി വാനിന്‍റെ നിയന്ത്രണം നഷ്ടമാകുകയായിരുന്നു. തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്.