ജ​മ്മു​കാ​ഷ്മീ​രി​ൽ ഭീ​ക​രാ​ക്ര​മ​ണ​മു​ണ്ടാ​യ സ്ഥ​ലം എ​ൻ​ഐ​എ സ​ന്ദ​ർ​ശി​ക്കും

02:59 PM Jan 02, 2023 | Deepika.com
ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ല്‍ ഭീ​ക​രാ​ക്ര​മ​ണ​മു​ണ്ടാ​യ സ്ഥ​ലം എ​ന്‍​ഐ​എ സ​ന്ദ​ര്‍​ശി​ക്കും. ര​ജൗ​രി ജി​ല്ല​യി​ലെ അ​പ്പ​ര്‍ ധാ​ൻ​ഗ്രി​യി​ലാ​ണ് എ​ൻ​ഐ​എ സം​ഘ​മെ​ത്തു​ക.

എ​ൻ​ഐ​എ​യു​ടെ കാഷ്മീർ ബ്രാ​ഞ്ചി​ൽ നി​ന്നു​ള്ള മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ഇ​ന്നോ നാ​ളെ​യോ സ്ഥ​ല​ത്തെ​ത്തു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

അ​പ്പ​ർ ധാ​ൻ​ഗ്രി​യി​ലു​ണ്ടാ​യ ര​ണ്ട് ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ളി​ൽ ഒ​രു കു​ട്ടി ഉ​ൾ​പ്പ​ടെ അ​ഞ്ച് പേ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം അ​പ്പ​ർ ധാ​ൻ​ഗ്രി​യി​ലെ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​നു സ​മീ​പ​മു​ള്ള മൂ​ന്നു വീ​ടു​ക​ൾ​ക്ക് നേ​രെ ഭീ​ക​ര​ർ വെ​ടി​വ​ച്ച​താ​ണ് ആ​ദ്യ​ത്തെ ഭീ​ക​രാ​ക്ര​മ​ണം.

തോ​ക്കു​മാ​യെ​ത്തി​യ ര​ണ്ട് തീ​വ്ര​വാ​ദി​ക​ളാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ നാ​ല് പേ​ർ കൊ​ല്ല​പ്പെ​ട്ടു. ഒ​ൻ​പ​തോ​ളം പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു.‌‌

തു​ട‌​ർ​ന്ന് ധാ​ന്‍​ഗ്രി​യി​ല്‍ ഇ​ന്ന് രാ​വി​ലെ​യു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ലാ​ണ് ഒ​രു കു​ട്ടി കൊ​ല്ല​പ്പെ​ട്ട​ത്. അ​ഞ്ച് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഇ​തി​ല്‍ ര​ണ്ട് പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.