കു​ന്നം​കു​ള​ത്ത് വീ​ട്ടി​ൽ പ​ട്ടാ​പ്പ​ക​ൽ വ​ൻ ക​വ​ർ​ച്ച

09:24 PM Jan 01, 2023 | Deepika.com
തൃ​ശൂ​ർ: കു​ന്നം​കു​ളം ന​ഗ​ര​ത്തി​ന​ടു​ത്തെ വീ​ട്ടി​ൽ പ​ട്ടാ​പ്പ​ക​ൽ വ​ൻ ക​വ​ർ​ച്ച. 80 പ​വ​ൻ സ്വ​ർ​ണം ന​ഷ്ട​മാ​യി. കു​ന്നം​കു​ളം - തൃ​ശൂ​ർ റോ​ഡ് ശാ​സ്ത്രി​ജി ന​ഗ​റി​ൽ ഞാ‍യറാഴ്ച ഉ​ച്ച​യ്ക്കാ​ണു സം​ഭ​വം.

പ​ഴ​ഞ്ഞി എം​ഡി കോ​ള​ജി​ലെ റി​ട്ട​യേ​ഡ് പ്ര​ഫ​സ​ർ രാ​ജ​ന്‍റെ വീ​ട്ടി​ലാ​ണു ക​വ​ർ​ച്ച നടന്നത്. ഇ​ദ്ദേ​ഹം എ​ത്യോ​പ്യ​യി​ലാ​ണ്. ഭാ​ര്യ ദേ​വി കു​ന്നം​കു​ളം എ​ൽ​ഐ​സി ഓ​ഫീ​സ് ഉ​ദ്യോ​ഗ​സ്ഥ​യാ​ണ്. വീ​ടു​പൂ​ട്ടി വി​വാ​ഹ​ച്ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ പോ​യ ഇ​വ​ർ തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണു മോ​ഷ​ണ​വി​വ​രം അ​റി​ഞ്ഞ​ത്.

വീ​ടി​ന്‍റെ മു​ക​ൾ ഭാ​ഗ​ത്തു​ള്ള വാ​തി​ൽ പൊ​ളി​ച്ചാ​ണു മോ​ഷ്ടാ​ക്ക​ൾ അ​ക​ത്തു ക​ട​ന്ന​ത്. അ​ല​മാ​ര​ക​ൾ ത​ക​ർ​ത്തു സാ​ധ​ന​ങ്ങ​ൾ വ​ലി​ച്ചു​വാ​രി​യി​ട്ട നി​ല​യി​ലാ​ണ്. അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ച സ്വ​ർ​ണ​മാ​ണു മോ​ഷ്ടി​ച്ച​ത്.

രാ​വി​ലെ പ​ത്തി​ന് ത​ളി​ക്കു​ള​ത്തു​ള്ള ബ​ന്ധു വീ​ട്ടി​ലേ​ക്ക് പോ​യ ദേവി ഉ​ച്ച​ക്ക് ര​ണ്ടി​ന് മ​ട​ങ്ങി​യെ​ത്തി​യി​രു​ന്നു. മോ​ഷ​ണം ന​ട​ന്ന​താ​യി ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് വീ​ട്ടു​കാ​രാ​ണ് പോ​ലീ​സി​നെ വി​വ​രം അ​റി​യി​ച്ച​ത്.