ബീച്ചിൽ പുതുവത്സാരാഘോഷത്തിനിടെ തിരയിൽപ്പെട്ട് യുവാവിനെ കാണാതായി

11:29 AM Jan 01, 2023 | Deepika.com
കൊല്ലം: ബീച്ചിൽ പുതുവത്സാരാഘോഷത്തിനിടെ തിരയിൽപ്പെട്ട് യുവാവിനെ കാണാതായി. കൊല്ലം ബീച്ചിലാണ് സംഭവം. അഞ്ചാലുംമൂട് സ്വദേശി അഖിലിനെയാണ് കാണാതായത്. ഞായറാഴ്ച പുലർച്ചെയാണ് സംഭവം. അഗ്നിശമനസേനയും പോലീസും തെരച്ചിൽ നടത്തുകയാണ്.