കാസർഗോഡ്: ചെർക്കളയിൽ ബസിടിച്ച് നാല് വയസുകാരൻ മരിച്ചു. സീതാംഗോളി മുഗുറോഡിലെ ക്വാർട്ടേഴ്സില്‍ താമസിക്കുന്ന ആഷിക്-സുബൈദ ദമ്പതികളുടെ മകന് അബ്ദുൾ വാഹിദാണ് മരിച്ചത്.
സ്വകാര്യ ബസ് പിന്നിലേക്ക് എടുത്തപ്പോൾ കുട്ടി വാഹനത്തിന്റെ അടിയിൽ കുടുങ്ങുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കാസർഗോഡ് ബസ് തട്ടി നാല് വയസുകാരന് ദാരുണാന്ത്യം
05:45 AM Jan 01, 2023 | Deepika.com