തിരുവനന്തപുരം: സജി ചെറിയാനെതിരെ നടന്നത് തട്ടിക്കൂട്ട് അന്വേഷണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. വിവാദമായ പ്രസംഗത്തിന്റെ വീഡിയോ പരിശോധിക്കുകയോ കൃത്യമായി തെളിവെടുപ്പ് നടത്തുകയോ ചെയ്തില്ല. സജി ചെറിയാനെ കുറ്റവിമുക്തനാക്കുക എന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രിയുടെ അറിവോടെ അന്വേഷണം അട്ടിമറിക്കുകയായിരുന്നെന്നും സതീശന് ആരോപിച്ചു.
കേസ് കോടതിയുടെ പരിഗണനയിലിരിക്കെ സജി ചെറിയാനെ വീണ്ടും മന്ത്രിസഭയിലേക്ക് കൊണ്ടുവരാനുള്ള സിപിഎം തീരുമാനം നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. എംഎല്‍എയ്ക്ക് മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടിവന്ന സാഹചര്യങ്ങള്‍ അതേപടി നിലനില്‍ക്കുകയാണെന്നും സതീശന് പറഞ്ഞു.
സജി ചെറിയാനെതിരായ അന്വേഷണം അട്ടിമറിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെ; സതീശന്
12:12 PM Dec 31, 2022 | Deepika.com