ടി​വി താ​രം തു​നി​ഷ ശ​ർ​മ​യു​ടെ മ​ര​ണം: ഷീ​സാ​ൻ ഖാ​നെ ചോ​ദ്യം​ചെ​യ്യും

04:07 AM Dec 31, 2022 | Deepika.com
മും​ബൈ: ടെ​ലി​വി​ഷ​ൻ താ​രം തു​നി​ഷ ശ​ർ​മ​യു​ടെ മ​ര​ണ​ത്തി​ലെ ദു​രൂ​ഹ​ത​ക​ൾ ക​ണ്ടെ​ത്താ​ൻ മു​ൻ​കാ​മു​ക​നും ന​ട​നു​മാ​യ ഷീ​സാ​ൻ ഖാ​നെ ചോ​ദ്യം ​ചെ​യ്യു​മെ​ന്നു മ​ഹാ​രാ​ഷ്‌​ട്ര പോ​ലീ​സ്.

തു​നി​ഷ​യു​ടെ മ​ര​ണ​ത്തി​നു പി​ന്നാ​ലെ 27 കാ​ര​നാ​യ ന​ട​ൻ അ​ജ്ഞാ​ത യു​വ​തി​ക്ക് അ​യ​ച്ച വാ​ട്സ്ആ​പ്പ് സ​ന്ദേ​ശ​ങ്ങ​ൾ മാ​യ്ച്ചു​വെ​ന്ന് അ​ന്വേ​ഷ​ണ​സം​ഘം ക​ണ്ടെ​ത്തി. ഇ​വ തി​രി​ച്ചെ​ടു​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ പോ​ലീ​സ് തു​ട​ങ്ങി​യി​ട്ടു​ണ്ട്. 21 കാ​രി​യാ​യ ന​ടി എ​ഴു​തി​യ ആ​ത്മ​ഹ​ത്യാ​കു​റി​പ്പും പോ​ലീ​സി​ന്‍റെ കൈ​വ​ശം എ​ത്തി​യി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ ക്രി​സ്മ​സ് ത​ലേ​ന്ന് തു​നി​ഷ ശ​ർ​മ​യും ഷീ​സാ​നും ഏ​റെ നേ​രം സം​സാ​രി​ച്ചി​രു​ന്നു. ഇ​തി​നു​ശേ​ഷം അ​വ​ർ അ​സ്വ​സ്ഥ​യാ​യി. തു​ട​ർ​ന്നാ​ണ് അ​വ​രെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.