രാ​ജ്യ​ത്ത് എ​വി​ടെ​യി​രു​ന്നും വോ​ട്ട് ചെ​യ്യാം; പു​തി​യ സം​വി​ധാ​നം ഒ​രു​ങ്ങു​ന്നു

03:35 PM Dec 29, 2022 | Deepika.com
ന്യൂ​ഡ​ല്‍​ഹി: അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ല്‍ കു​ടി​യേ​റി​പാ​ര്‍​ക്കു​ന്ന​വ​ര്‍​ക്ക് താ​മ​സി​ക്കു​ന്ന ഇ​ട​ങ്ങ​ളി​ല്‍​ത​ന്നെ സ്വ​ന്തം മ​ണ്ഡ​ല​ത്തി​ലെ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​നു​ള്ള സം​വി​ധാ​ന​മൊ​രു​ക്കി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍. ഇ​ക്കാ​ര്യ​ത്തെ​ക്കു​റി​ച്ച് വി​ശ​ദ​മാ​യി ച​ര്‍​ച്ച ചെ​യ്യാ​ന്‍ ജ​നു​വ​രി 16ന് ​ക​മ്മീ​ഷ​ന്‍ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളു​ടെ യോ​ഗം വി​ളി​ച്ചു.

ഒ​രേ മെ​ഷീ​നി​ല്‍​നി​ന്ന് 72 മ​ണ്ഡ​ല​ങ്ങ​ളി​ലെ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ന്‍ ക​ഴി​യു​ന്ന റി​മോ​ട്ട് ഇ​ല​ക്ട്രോ
ണി​ക് വോ​ട്ടിം​ഗ് മെ​ഷീ​നാ​ണ് ക​മ്മീ​ഷ​ന്‍ വി​ക​സി​പ്പി​ച്ച​ത്. പ​ദ്ധ​തി​യു​ടെ വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍​ക്ക് കൈ​മാ​റി​യി​ട്ടു​ണ്ട്. ഇ​ത് സം​ബ​ന്ധി​ച്ച് ശ​നി​യാ​ഴ്ച​യ്ക്ക​കം രേ​ഖാ​മൂ​ലം മ​റു​പ​ടി ന​ല്‍​ക​ണ​മെ​ന്നാ​ണ് പാ​ര്‍​ട്ടി​ക​ള്‍​ക്ക് ന​ല്‍​കി​യി​രി​ക്കു​ന്ന നി​ര്‍​ദേ​ശം.

പെ​രു​മാ​റ്റ​ച​ട്ടം ന​ട​പ്പി​ലാ​ക്ക​ല്‍, വോ​ട്ട​ര്‍​മാ​രെ തി​രി​ച്ച​റി​യു​ക, വോ​ട്ടെ​ണ്ണ​ല്‍ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ലെ വെ​ല്ലു​വി​ളി​ക​ള്‍ മ​റി​ക​ട​ക്കാ​ന്‍ രാ​ഷ്ട്രീ​യ​പാ​ര്‍​ട്ടി​ക​ളു​ടെ അ​ഭി​പ്രാ​യ​ങ്ങ​ള്‍ സ്വീ​ക​രി​ക്കും.

രാ​ജ്യ​ത്ത് വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് കു​ടി​യേ​റി​യ​വ​രു​ടെ​ട കേ​ന്ദ്രീ​കൃ​ത വി​വ​ര​ങ്ങ​ള്‍ ല​ഭ്യ​മ​ല്ല എ​ന്ന​തും പു​തി​യ സം​വി​ധാ​നം ന​ട​പ്പി​ലാ​ക്കാ​നൊ​രു​ങ്ങു​ന്ന ക​മ്മീ​ഷ​ന് മു​മ്പി​ലെ പ്ര​ധാ​ന വെ​ല്ലു​വി​ളി​യാ​ണ്.