നി​ർ​മ​ല സീ​താ​രാ​മ​ൻ ‌ആ​ശു​പ​ത്രി വി​ട്ടു

03:20 PM Dec 29, 2022 | Deepika.com
ന്യൂ​ഡ​ൽ​ഹി: വ​യ​റ്റി​ലു​ണ്ടാ​യ അ​ണു​ബാ​ധ​യെ​ത്തു​ട​ർ​ന്ന് ഡ​ൽ​ഹി എം​യി​സി​ൽ ചി​കി​ത്സ തേ​ടി​യ കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ ആ​ശു​പ​ത്രി വി​ട്ടു.

തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് ക​ടു​ത്ത വ​യ​റു​വേ​ദ​ന​യെ​ത്തു​ട​ർ​ന്ന് മ​ന്ത്രി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. പ​നി ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ടി​പ്പി​ച്ച മ​ന്ത്രി​യെ വി​ദ​ഗ്ധ പ​രി​ശോ​ധ​ന​ക​ൾ​ക്ക് വി​ധേ​യ​യാ​ക്കി​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് അ​ണു​ബാ​ധ ഏ​റ്റ​താ​യി തി​രി​ച്ച​റി​ഞ്ഞ​ത്.