ജാ​ർ​ഖ​ണ്ഡി​ൽ പു​ള്ളി​പ്പു​ലി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ യു​വാ​വ് കൊ​ല്ല​പ്പെ​ട്ടു

03:06 PM Dec 29, 2022 | Deepika.com
റാ​ഞ്ചി: ജാ​ർ​ഖ​ണ്ഡി​ലെ ഗാ​ർ​വ​യി​ൽ പു​ള്ളി​പ്പു​ലി​യു​ടെ ആ​ക്ര​മ​ണ​മേ​റ്റ് യു​വാ​വ് മ​രി​ച്ചു. ഹ​രേ​ന്ദ്ര നാ​യ​ക്(20) ആ​ണ് മ​രി​ച്ച​ത്. ഗ​ർ​വ മേ​ഖ​ല​യി​ൽ മൂ​ന്ന് ആ​ഴ്ച​യ്ക്കി​ടെ കൊ​ല​പ്പെ​ടു​ന്ന നാ​ലാ​മ​ത്തെ ആ​ളാ​ണ് നാ​യ​ക്.

ബു​ധ​നാ​ഴ്ച രാ​ത്രി രാം​ക​ണ്ഡ മേ​ഖ​ല​യി​ൽ വ​ച്ചാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ബ​ന്ധു​വീ​ട്ടി​ൽ നി​ന്ന് നാ​യ​ക് സ്വ​ന്തം ഗ്രാ​മ​ത്തി​ലേ​ക്ക് മ​ട​ങ്ങു​ന്ന വേ​ള​യി​ലാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്.

മേ​ഖ​ല​യി​ലെ നാ​ല് പേ​രെയും കൊ​ല​പ്പെ​ടു​ത്തി​യ​ത് ഒ​രേ പു​ള്ളി​പ്പു​ലി​യാ​ണെ​ന്നാ​ണ് വ​നം വ​കു​പ്പി​ന്‍റെ അ​നു​മാ​നം. ഈ പു​ള്ളി​പ്പു​ലി​യെ കൊ​ല​യാ​ളി മൃ​ഗ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നു​ള്ള പ്ര​ക്രി​യ ആ​രം​ഭി​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.