ടി​ഡി​പി റാ​ലി​യി​ലെ അ​പ​ക​ടം: ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ച് പ്ര​ധാ​ന​മ​ന്ത്രി

11:56 AM Dec 29, 2022 | Deepika.com
ന്യൂ​ഡ​ൽ​ഹി: ആ​ന്ധ്ര പ്ര​ദേ​ശി​ലെ നെ​ല്ലൂ​രി​ൽ തെ​ലു​ങ്ക് ദേ​ശം പാ​ർ​ട്ടി​യു​ടെ(​ടി​ഡി​പി) റാ​ലി​ക്കി​ടെ​യു​ണ്ടാ​യ തി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ട് ര​ണ്ട് സ്ത്രീ​ക​ൾ ഉ​ൾ​പ്പ​ടെ എ​ട്ട് പേ​ർ മ​രി​ച്ച സം​ഭ​വ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി.

മ​രി​ച്ച​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ദുഃ​ഖ​ത്തി​ൽ പ​ങ്കു​ചേ​രു​ന്ന​താ​യി ട്വി​റ്റ​റി​ൽ കു​റി​ച്ച പ്ര​ധാ​ന​മ​ന്ത്രി, അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​വ​ർ വേ​ഗം സു​ഖം പ്രാ​പി​ക്ക​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്ന​താ​യി അ​റി​യി​ച്ചു.

മ​ര​ണ​പ്പെ​ട്ട​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ദേ​ശീ​യ ദു​രി​താ​ശ്വാ​സ നി​ധി​യി​ൽ നി​ന്നും ര​ണ്ട് ല​ക്ഷം രൂ​പ വീ​തം ധ​ന​സ​ഹാ​യം ന​ൽ​കു​മെ​ന്നും പ​രി​ക്കേ​റ്റ​വ​ർ​ക്ക് 50,000 രൂ​പ വീ​തം അ​നു​വ​ദി​ച്ച​താ​യും അ​ദേ​ഹം അ​റി​യി​ച്ചു.