അ​ഴീ​ക്കോ​ട് ത​ല​യ്ക്ക​ടി​ച്ച് ബോ​ധം​കെ​ടു​ത്തി യു​വ​തി​യെ പീ​ഡി​പ്പി​ച്ചു

04:52 PM Dec 28, 2022 | Deepika.com
വ​ള​പ​ട്ട​ണം: അ​ഴീ​ക്കോ​ട് കൂ​ടെ ജോ​ലി ചെ​യ്യു​ന്ന യു​വ​തി​യെ ത​ല​യ്ക്ക​ടി​ച്ചു ബോ​ധം കെ​ടു​ത്തി പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ പാ​ല​ക്കാ​ട് സ്വ​ദേ​ശി​ക്കെ​തി​രേ വ​ള​പ​ട്ട​ണം പോ​ലീ​സ് കേ​സെ​ടു​ത്തു.

അ​ഴീ​ക്കോ​ട് പൂ​ത​പ്പാ​റ​യി​ലെ ഓ​ൺ​ലൈ​ൻ ഡി​സ്ട്രി​ബ്യൂ​ഷ​ൻ സ്ഥാ​പ​ന​ത്തി​ലെ ജോ​ലി​ക്കാ​രി​യാ​യ 24 വ​യ​സു​കാ​രി​യു​ടെ പ​രാ​തി​യി​ലാ​ണ് പോ​ലീ​സ് ന​ട​പ​ടി. ഇ​തേ സ്ഥാ​പ​ന​ത്തി​ലെ ജോ​ലി​ക്കാ​ര​നാ​യ 41 വ​യ​സു​കാ​ര​ൻ ത​ല​യ്ക്ക​ടി​ച്ച് ബോ​ധം​കെ​ടു​ത്തി പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് യു​വ​തി​യു​ടെ മൊ​ഴി.

ന​വം​ബ​ർ മാ​സ​ത്തി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. സ്ഥാ​പ​ന​ത്തി​ൽ വ​ച്ച് യു​വ​തി​യോ​ട് അ​ശ്ലീ​ല സം​ഭാ​ഷ​ണം ന​ട​ത്തു​ക​യും ഇ​ത് ത​ട​ഞ്ഞ യു​വ​തി​യെ ത​ല​യ്ക്ക​ടി​ച്ച് ബോ​ധം​കെ​ടു​ത്തി​യ ശേ​ഷം ഇ​യാ​ൾ താ​മ​സി​ച്ചി​രു​ന്ന ക്വാ​ർ​ട്ടേ​ഴ്സി​ൽ എ​ത്തി​ച്ച് ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു​വെ​ന്നു​മാ​ണ് പ​രാ​തി. സം​ഭ​വ​ത്തി​ൽ വ​ള​പ​ട്ട​ണം പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.