കൊച്ചി: തിയറ്റര്‍ റിലീസ് ചിത്രങ്ങളെയും ഷോർട്ട്ഫിലിമുകളെയും കൂടുതല്‍ ജനകീയമാക്കാന്‍ ഇന്റര്‍ ഫിലിം ഡെവലപ്മെന്റ് അസോസിയേഷന് (ഐഎഫ്ഡിഎ) രൂപീകരിച്ചു. സിനിമ, ഷോര്‍ട്ട്ഫിലിം, വെബ് സീരിസ്, സംഗീതം എന്നീ മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നവരുടെ ഉന്നമനവും സംഘടന ലക്ഷ്യമിടുന്നു.
1500 പേര് ഇതിനകം അംഗത്വമെടുത്തതായി സംസ്ഥാന സെക്രട്ടറി മേഘന മധു വാർത്താസമ്മേളനത്തില്‍ അറിയിച്ചു. ആയിരം രൂപ നല്കി അംഗത്വമെടുക്കുന്നവര്‍ക്ക് സംഘടന നിര്‍മിക്കുന്ന സിനിമകളിലും മറ്റു ചലച്ചിത്രങ്ങളിലും കഴിവുകളുടെ അടിസ്ഥാനത്തില്‍ അവസരം നല്‍കും.
അംഗത്വ ഫീസ് ആറു മാസത്തിനുശേഷം തിരികെ നല്‍കും. എല്ലാ ജില്ലകളിലും യൂണിറ്റ് രൂപീകരിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
സിനിമകളും ഷോർട്ട്ഫിലിമുകളും ജനകീയമാക്കാന്‍ ഐഎഫ്ഡിഎ
03:45 AM Dec 28, 2022 | Deepika.com