ഗു​ജ​റാ​ത്തി​ൽ സ്കൂ​ൾ ഗേ​റ്റ് മ​റി​ഞ്ഞു​വീ​ണ് എ​ട്ട് വ​യ​സു​കാ​രി​ക്ക് ദാ​രു​ണാ​ന്ത്യം

06:34 AM Dec 27, 2022 | Deepika.com
അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ൽ സ്കൂ​ൾ ഗേ​റ്റ് ദേ​ഹ​ത്ത് വീ​ണ് എ​ട്ട് വ​യ​സു​കാ​രി​ക്ക് ദാ​രു​ണാ​ന്ത്യം.​ ദാ​ഹോ​ദ് ജി​ല്ല​യി​ലെ റാം​പു​ര സ​ർ​ക്കാ​ർ സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി‌​യാ​യ അ​ഷ്മി​ത മൊ​ഹാ​നി​യാ​ണ് മ​ര​ണ​പ്പെ​ട്ട​ത്.

ഡി​സം​ബ​ർ 20നാ​ണ് കോ​മ്പൗ​ണ്ടി​ൽ ക​ളി​ച്ചു​കൊ​ണ്ടി​​രു​ന്ന അ​ഷ്മി​ത​യു​ടെ ദേ​ഹ​ത്ത് കൂ​റ്റ​ൻ ഇ​രു​മ്പ് ഗേ​റ്റ് മ​റി​ഞ്ഞു വീ​ണ​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കു​ട്ടി​യെ അ​ടു​ത്തു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് അ​ഹ​മ്മ​ദാ​ബാ​ദി​ലെ സി​വി​ൽ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് സ്‌​കൂ​ൾ പ്രി​ൻ​സി​പ്പ​ലി​നെ അ​ടി​യ​ന്ത​ര​മാ​യി സ​സ്പെ​ൻ​ഡ് ചെ​യ്ത​താ​യി ജി​ല്ലാ പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ മ​യൂ​ർ പ​രേ​ഖ് അ​റി​യി​ച്ചു.