കോ​വി​ഡ് ജാ​ഗ്ര​ത: ആ​ശു​പ​ത്രി​ക​ളി​ൽ ഇ​ന്ന് മോ​ക്ഡ്രി​ൽ ന​ട​ത്തും

12:45 AM Dec 27, 2022 | Deepika.com
ന്യൂ​ഡ​ൽ​ഹി: വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ കോ​വി​ഡ് കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ രാ​ജ്യ​ത്തെ മു​ഴു​വ​ൻ ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളി​ലും ഇ​ന്ന് മോ​ക്ഡ്രി​ല്ലു​ക​ൾ ന​ട​ത്തും. ആ​ശു​പ​ത്രി​ക്കി​ട​ക്ക​ക​ൾ, മെ​ഡി​ക്ക​ൽ ഓ​ക്സി​ജ​ൻ, ഡോ​ക്‌​ട​ർ​മാ​ർ, ന​ഴ്സു​മാ​ർ, പാ​രാ​മെ​ഡി​ക്ക​ൽ സ്റ്റാ​ഫ്, ആം​ബു​ല​ൻ​സ് , പ​രി​ശോ​ധ​നാ​ശേ​ഷി, ആ​രോ​ഗ്യ​സൗ​ക​ര്യ​ങ്ങ​ളു​ടെ ല​ഭ്യ​ത എ​ന്നി​വ പ​രി​ശോ​ധി​ക്കു​ക​യാ​ണ് മോ​ക്ഡ്രി​ല്ലി​ന്‍റെ ല​ക്ഷ്യം.

സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും ആ​രോ​ഗ്യ​വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച് ജി​ല്ലാ ക​ള​ക്‌​ട​ർ​മാ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ മോ​ക്ഡ്രി​ൽ ന​ട​ത്താ​നാ​ണ് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ള്ള​ത്.