നേ​പ്പാ​ളി​ൽ ട്വി​സ്റ്റ്: "പ്ര​ച​ണ്ട' പ്ര​ധാ​ന​മ​ന്ത്രി​ പദവിയിലേക്ക്

08:48 PM Dec 25, 2022 | Deepika.com
കാ​ഠ്മ​ണ്ഡു: നേ​പ്പാ​ളി കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​യു​മാ​യു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് സ​ഖ്യം ഉ​പേ​ക്ഷി​ച്ച് മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ പു​തി​യ രാ​ഷ്ട്രീ​യ നീ​ക്ക​വു​മാ​യി സി​പി​എ​ൻ - മാ​വോ​യി​സ്റ്റ് സെ​ന്‍റ​ർ നേ​താ​വ് പു​ഷ്പ കമൽ "പ്ര​ച​ണ്ട' ദ​ഹ​ൽ.

പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​യാ​യ ക​മ്യൂ​ണി​സ്റ്റ് യൂ​ണി​ഫൈ​ഡ് മാ​ർ​ക്സി​സ്റ്റ് ലെ​നി​നി​സ്റ്റി​നൊ​പ്പം(​യു​എം​എ​ൽ) ചേ​ർ​ന്ന് ഭ​രി​ക്കു​മെ​ന്നും അ​ഞ്ച് വ​ർ​ഷ കാ​ല​യ​ള​വി​ലെ ആ​ദ്യ ര​ണ്ട​ര വ​ർ​ഷം പ്ര​ധാ​ന​മ​ന്ത്രി പ​ദ​വി കൈ​യാ​ളു​മെ​ന്നും പ്ര​ച​ണ്ട അ​റി​യി​ച്ചു. 2025 വ​രെ സ്ഥാ​ന​ത്ത് തു​ട​രു​മെ​ന്നും അ​തി​ന് ശേ​ഷം യു​എം​എ​ല്ലി​ന് പ്ര​ധാ​ന​മ​ന്ത്രി പ​ദ​വി കൈ​മാ​റു​മെ​ന്നും പ്ര​ച​ണ്ട വ്യ​ക്ത​മാ​ക്കി.

പ്ര​ധാ​ന​മ​ന്ത്രി സ്ഥാ​ന​ത്തേ​ക്ക് ത​ന്‍റെ പേ​ര് പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം നേ​പ്പാ​ളി കോ​ൺ​ഗ്ര​സ് നേ​താ​വും നി​ല​വി​ലെ പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ ഷേ​ർ ബ​ഹാ​ദു​ർ ദു​ബ പ​രി​ഗ​ണി​ക്കാ​ത്ത​തി​നാ​ലാ​ണ് പ്ര​ച​ണ്ട കൂ​ടു​മാ​റ്റം ന​ട​ത്തി​യ​ത്.

നേ​പ്പാ​ളി കോ​ൺ​ഗ്ര​സി​നൊ​പ്പം ചേ​ർ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ച്ച പ്ര​ച​ണ്ട അ​പ്ര​തീ​ക്ഷി​ത​മാ​യി​യാ​ണ് മ​റു​പ​ക്ഷ​ത്തി​നൊ​പ്പം ചേ​രു​ന്ന​ത്. 275 അം​ഗ ജ​ന​പ്ര​തി​നി​ധി സ​ഭ​യി​ൽ 78 സീ​റ്റു​ള്ള യു​എം​എ​ല്ലു​മാ​യി 32 സീ​റ്റു​ള്ള പ്ര​ച​ണ്ട​യു​ടെ സി​പി​എ​ൻ - എം ​ചേ​രു​ന്ന​തോ​ടെ കേ​വ​ല ഭൂ​രി​പ​ക്ഷ​മാ​യ 135 സീ​റ്റ് സ​ഖ്യ​ത്തി​ന് ക​ട​ക്കാ​നാ​കും. നേ​പ്പാ​ളി കോ​ൺ​ഗ്ര​സ് 89 സീ​റ്റു​മാ​യി പ്ര​തി​പ​ക്ഷ​ത്തെ മു​ഖ്യ ക​ക്ഷി​യാ​കും.

പ്ര​ച​ണ്ട​യെ പ്ര​ധാ​ന​മ​ന്ത്രി​യാ​യി നി​യ​മി​ക്കു​ന്ന ഉ​ത്ത​ര​വ് പ്ര​സി​ഡ​ന്‍റ് ബി​ന്ധ്യാ ദേ​വി ഭ​ണ്ഡാ​രി പു​റ​പ്പെ​ടു​വി​ച്ച​താ​യി ഉ​ന്ന​ത​വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

ഉരുക്ക് മുഷ്ടി നയങ്ങളുള്ള നേതാവ് എന്ന അർഥത്തിലാണ് അണികൾ പുഷ്പ കമൽ ദഹലിന് പ്രചണ്ട എന്ന വിളിപ്പേര് നൽകിയത്. 2016 ഓഗസ്റ്റ് - 2017 ജൂൺ കാലഘട്ടത്തിൽ പ്രധാനമന്ത്രി പദവി വഹിച്ച വ്യക്തിയാണ് പ്രചണ്ട.