മാ​ണി സി. ​കാ​പ്പ​ന്‍റെ ഡ്രൈ​വ​റു​ടെ മ​ര​ണം; കാ​റി​ൽ എം​ഡി​എം​എ ക​ണ്ടെ​ത്തി

10:17 PM Dec 24, 2022 | Deepika.com
കോ​ട്ട​യം: മാ​ണി സി. ​കാ​പ്പ​ൻ എം​എ​ൽ​എ​യു​ടെ ഡ്രൈ​വ​ർ രാ​ഹു​ൽ ജോ​ബി​യു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ അ​പ​ക​ട​ത്തി​ൽ ഞെ​ട്ടി​ക്കു​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി പോ​ലീ​സ്. രാ​ഹു​ൽ സ​ഞ്ച​രി​ച്ച സ്വ​കാ​ര്യ കാ​റി​ൽ നി​ന്ന് 0.5 മില്ലിഗ്രാം ​എം​ഡി​എം​എ ക​ണ്ടെ​ത്തി​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് രാ​ഹു​ലും സു​ഹൃ​ത്തു​ക്ക​ളും സ​ഞ്ച​രി​ച്ച കാ​ർ ഏ​റ്റു​മാ​നൂ​ർ പ​ട്ടി​ത്താ​നം ബൈ​പ്പാ​സി​ൽ വ​ച്ച് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. രാ​ഹു​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റി​ൽ പി​ക്ക​പ്പ് വാ​ൻ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ രാ​ഹു​ലി​നെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. രാ​ഹു​ലി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്ന മ​റ്റു ര​ണ്ടു പേ​ർ ചി​കി​ത്സ​യി​ലാ​ണ്.

രാസലഹരി കണ്ടെത്തിയതോടെ ഇതിനെപ്പറ്റി അന്വേഷിക്കാൻ പ്രത്യേക കേസ് രജിസ്റ്റർ ചെയ്തതായി പോലീസ് അറിയിച്ചു.