പ്രാ​യ​ത്ത​ട്ടി​പ്പ് ശ​ബ്ദ​രേ​ഖ: ആ​നാ​വൂ​രി​നെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ്

08:11 PM Dec 24, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: എ​സ്എ​ഫ്ഐ മു​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി അ​ഭി​ജി​ത്തി​ന്‍റെ പ്രാ​യ​ത്ത​ട്ടി​പ്പി​ന് കൂ​ട്ട് നി​ന്നെ​ന്ന് ആ​രോ​പി​ച്ച് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി ആ​നാ​വൂ​ർ നാ​ഗ​പ്പ​നെ​തി​രെ പ​രാ​തി​യു​മാ​യി യൂ​ത്ത് കോ​ൺ​ഗ്ര​സ്.

സ​ർ​ട്ടി​ഫി​ക്ക​റ്റ് തി​രു​ത്താ​ൻ നാ​ഗ​പ്പ​ൻ സ​ഹാ​യം ചെ​യ്തു​വെ​ന്ന അ​ഭി​ജി​ത്തി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ​ക്ക് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ​രാ​തി ന​ൽ​കി​യ​ത്.

എ​സ്എ​ഫ്ഐ നേ​തൃ​ത്വ​ത്തി​ൽ തു​ട​രാ​ൻ പ്രാ​യം കു​റ​ച്ചു പ​റ​യാ​ൻ ആ​നാ​വൂ​ർ നാ​ഗ​പ്പ​ൻ ഉ​പ​ദേ​ശം ന​ൽ​കി​യെ​ന്ന് മു​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി ജെ.​ജെ. അ​ഭി​ജി​ത്താ​ണ് വെ​ളി​പ്പെ​ടു​ത്തി​യ​ത്.

"പ​ല പ്രാ​യം കാ​ണി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ത​നി​ക്കു​ണ്ട്. പ്രാ​യം കു​റ​ച്ചു​പ​റ​യാ​ൻ ഉ​പ​ദേ​ശി​ച്ച​ത് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​ണ്. ആ​ര് ചോ​ദി​ച്ചാ​ലും പ്രാ​യം 26 ആ​യെ​ന്ന് പ​റ​യാ​ൻ നാ​ഗ​പ്പ​ൻ സ​ഖാ​വ് പ​റ​ഞ്ഞു'. സം​ഘ​ട​ന​യി​ൽ ത​ന്നെ വെ​ട്ടി​നി​ര​ത്താ​ൻ ആ​ളി​ല്ലെ​ന്നും അ​ഭി​ജി​ത്തി​ന്‍റെ ശ​ബ്ദ​രേ​ഖ​യി​ൽ പ​റ​ഞ്ഞി​രു​ന്നു.