ഭോപ്പാൽ: മദ്യലഹരിയില്‍ യൂണിഫോം അഴിച്ച് ആക്രോശിച്ച പോലീസുദ്യോഗസ്ഥനെതിരെ നടപടി. മധ്യപ്രദേശിലെ ഹര്‍ദ ജില്ലയിലാണ് സംഭവം. കോണ്‍സ്റ്റബിളായ സുശീല്‍ മാണ്ഡവി എന്നയാള്‍ക്കെതിരെയാണ് നടപടിയെടുത്തത്. ഇയാളെ ജോലിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു.
സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഹർദ ടൗണിലെ റോഡിൽ ഈ പോലീസുദ്യോഗസ്ഥനും മറ്റൊരാളും തർക്കിക്കുന്നതാണ് വീഡിയോയിൽ ആദ്യം. തുടർന്ന് പോലീസുകാരൻ നിലത്ത് മുട്ടുകുത്തി നിന്ന് യൂണിഫോം അഴിച്ചു.
സമീപത്തുണ്ടായിരുന്ന ആളുകളെ നോക്കി ഇയാൾ യൂണിഫോം വീശി ആക്രോശിച്ചു. തുടർന്ന് ധരിച്ചിരുന്ന പാന്റും ഇയാൾ അഴിച്ചു മാറ്റുന്നത് വീഡിയോയിൽ കാണാം. ആറുമാസം മുൻപ്, മദ്യലഹരിയിലായിരുന്ന മാണ്ഡവിക്ക് ഒരു അപകടമുണ്ടായി, ആ സമയത്ത് കൗൺസിലിംഗിന് വിധേയനാകാൻ നിർദ്ദേശിച്ചിരുന്നതായി ഹർദ എസ്പി പറഞ്ഞു.
മദ്യലഹരിയിൽ യൂണിഫോം അഴിച്ച് ആക്രോശം; പോലീസുകാരന് സസ്പെൻഷൻ
12:42 PM Dec 24, 2022 | Deepika.com