ലോ​ക​ക​പ്പ് വി​ജ​യാ​ഘോ​ഷ​ത്തി​നി​ടെ യു​വാ​വി​നെ വെ​ട്ടി​യ കേ​സി​ലെ പ്ര​തി കീ​ഴ​ട​ങ്ങി

01:51 PM Dec 23, 2022 | Deepika.com
ക​ണ്ണൂ​ർ: ലോ​ക​ക​പ്പി​ലെ അ​ർ​ജ​ന്‍റൈ​ൻ വി​ജ​യം ആ​ഘോ​ഷി​ക്കു​ന്ന​തി​നി​ടെ യു​വാ​വി​നെ വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ലെ മു​ഖ്യ​പ്ര​തി കീ​ഴ​ട​ങ്ങി. പ​ള്ളി​യാ​മൂ​ല സ്വ​ദേ​ശി വി​നോ​ദ് കണ്ണൂർ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ലെ​ത്തി​യാ​ണ് കീ​ഴ​ട​ങ്ങി​യ​ത്.

പ​ള്ളി​യാ​മൂ​ല സ്വ​ദേ​ശി അ​നു​രാ​ഗും സു​ഹൃ​ത്തു​ക്ക​ളും പ്ര​ദേ​ശ​ത്ത് സ്ഥാ​പി​ച്ചി​രു​ന്ന ബി​ഗ് സ്ക്രീ​നി​ന് മു​മ്പി​ൽ മെ​സി​പ്പ​ട​യു​ടെ വി​ജ​യം ആ​ഘോ​ഷി​ക്കു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ആ​ഘോ​ഷം ത​ട​യാ​നെ​ത്തി​യ വി​നോ​ദും സം​ഘ​വും അ​നു​രാ​ഗി​നെ​യും സു​ഹൃ​ത്തു​ക്ക​ളെ​യും മ​ർ​ദി​ച്ചു. തു​ട​ർ​ന്ന് കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന വാ​ൾ ഉ​പ​യോ​ഗി​ച്ച് വി​നോ​ദ് അ​നു​രാ​ഗി​നെ വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ചു.

അ​നു​രാ​ഗി​ന്‍റെ സു​ഹൃ​ത്തു​ക്ക​ൾ​ക്കും സം​ഭ​വ​ത്തി​ൽ പ​രി​ക്കേ​റ്റി​രു​ന്നു. സം​ഭ​വ​ത്തി​ൽ ആ​റ് പ്ര​തി​ക​ളെ പോ​ലീ​സ് നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.