കോ​വി​ഡ് വ്യാ​പ​നം; ജാ​ഗ്ര​താ നി​ര്‍​ദേ​ശം ന​ല്‍​കി, ആ​ശ​ങ്ക വേ​ണ്ടെ​ന്ന് വീ​ണാ ജോ​ര്‍​ജ്

02:50 PM Dec 22, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം; കോ​​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സം​സ്ഥാ​ന​ത്ത് പൊ​തു​ജാ​ഗ്ര​താ നി​ര്‍​ദേ​ശം ന​ല്‍​കി​യെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. മാ​സ്‌​ക് ഉ​ള്‍​പ്പെ​ടെ​യു​ള്ള പ്ര​തി​രോ​ധ​മാ​ര്‍​ഗ​ങ്ങ​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും മു​ന്‍​ക​രു​ത​ല്‍ ഡോ​സ് എ​ടു​ക്കാ​ത്ത​വ​ര്‍ വാ​ക്‌​സീ​ന്‍ സ്വീ​ക​രി​ക്കാ​ന്‍ ത​യാ​റാ​ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

പു​തി​യ വ​ക​ഭേ​ദം ക​ണ്ടെ​ത്താ​ന്‍ കൂ​ടു​ത​ല്‍ സാ​മ്പി​ളു​ക​ളി​ല്‍ ജ​നി​ത​ക ശ്രേ​ണീ​ക​ര​ണം ന​ട​ത്തും. പ്രാ​യ​മാ​യ ആ​ളു​ക​ള്‍​ക്ക് പ്ര​ത്യേ​ക ശ്ര​ദ്ധ ന​ല്‍​കും. സം​സ്ഥാ​ന​ത്തി​ന് പു​റ​ത്തു​നി​ന്ന് വ​രു​ന്ന​വ​രെ കൃ​ത്യ​മാ​യി നി​രീ​ക്ഷി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും. ഇ​ങ്ങ​നെ​യു​ള്ള​വ​ര്‍ ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള ആ​രോ​ഗ്യ​പ്ര​ശ്‌​ന​മു​ണ്ടാ​യാ​ല്‍ ഉ​ട​ന്‍ ചി​കി​ത്സ തേ​ട​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

സം​സ്ഥാ​ന​ത്ത് ബു​ധ​നാ​ഴ്ച 51 പേ​ര്‍​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച 79 പേ​ര്‍​ക്കും തി​ങ്ക​ളാ​ഴ്ച 36 പേ​ര്‍​ക്കു​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. നി​ല​വി​ല്‍ പ​രി​ശോ​ധ​ന കു​റ​വാ​യ​തി​നാ​ലാ​ണ് കേ​സു​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ കു​റ​വ് രേ​ഖ​പ്പെ​ടു​ത്തു​ന്ന​തെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍.