ചെന്നൈ: തുടർച്ചയായ ആറാം വിജയം ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും. സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ പത്താം പോരാട്ടമാണ്. എവേ പോരാട്ടത്തിൽ ചെന്നൈയിൻ എഫ്സിയാണ് മഞ്ഞപ്പടയുടെ എതിരാളി. ക്ലബ് ചരിത്രത്തിലെ ഏറ്റവും മികച്ച വിജയ തുടർക്കഥയുമായാണ് ബ്ലാസ്റ്റേഴ്സ് ചെന്നൈയിൻ എഫ്സിയെ നേരിടുന്നത്.
തുടർച്ചയായി അഞ്ച് ജയം സ്വന്തമാക്കിയ കേരള ബ്ലാസ്റ്റേഴ്സ് നിലവിൽ ഒന്പത് മത്സരങ്ങളിൽനിന്ന് 18 പോയിന്റുമായി ആറാം സ്ഥാനത്താണ്. ഒന്പത് മത്സരങ്ങളിൽ 13 പോയിന്റുള്ള ചെന്നൈയിൻ എഫ്സി ഏഴാം സ്ഥാനത്തുണ്ട്. രാത്രി 7.30നാണ് മത്സരം.
വിജയക്കുതിപ്പ് തുടരാൻ ബ്ലാസ്റ്റേഴ്സ് ഇന്ന് കളത്തിൽ
06:12 AM Dec 19, 2022 | Deepika.com