ആ​കാ​ശ​ത്തി​ന് മീ​തെ ഒ​രു മാ​ലാ​ഖ

05:16 AM Dec 19, 2022 | Deepika.com
ദോ​ഹ: ലോ​ക​കി​രീ​ടം നേ​ടി മെ​സി നാ​യ​ക​നാ​യ​പ്പോ​ൾ, നാ​യ​ക​നെ വെ​ല്ലു​ന്ന ഹീ​റോ​യി​സം കാ​ണി​ച്ച സ​ഹ​താ​ര​മാ​യി എ​യ്ഞ്ച​ൽ ഡി ​മ​രി​യ മാ​റി. ഒ​രു മ​നു​ഷ്യ​ന് സാ​ധ്യ​മാ​യ​ത് എ​ല്ലാം ഡി ​മ​രി​യ ലു​സെ​യ്ൽ സ്റ്റേ​ഡി​യ​ത്തി​ൽ ചെ​യ്തു.

ടീ​മി​നു​വേ​ണ്ടി നി​ർ​ണാ​യ​ക​മാ​യൊ​രു ഗോ​ൾ നേ​ടു​ക​യും മ​റ്റൊ​ന്നി​ന് വ​ഴി​യൊ​രു​ക്കു​ക​യും ചെ​യ്ത മ​രി​യ മാ​ലാ​ഖ അ​ങ്ങ​നെ ഫു​ട്ബോ​ൾ ച​രി​ത്ര​ത്തി​ന്‍റെ സു​വ​ർ​ണ​പീ​ഠ​ത്തി​ലെ ത​ന്‍റെ സ്ഥാ​നം ഒ​രി​ക്ക​ൽ കൂ​ടി ഉ​റ​പ്പി​ച്ചു.

അ​ർ​ജ​ന്‍റീ​ന​യ്ക്കാ​യി നാ​ലാം ഫൈ​ന​ലി​ലാ​ണ്‌ ഡി ​മ​രി​യ ഗോ​ൾ നേ​ടു​ന്ന​ത്‌. ക​ഴി​ഞ്ഞ​വ​ർ​ഷം കോ​പ അ​മേ​രി​ക്ക​ ഫെെനലിൽ ബ്ര​സീ​ലി​നെ​തി​രെ വി​ജ​യ​ഗോ​ൾ നേ​ടി​യ ഈ ​അ​ർ​ജ​ന്‍റീ​നി​യ​ൻ മാ​ലാ​ഖ ഫൈ​ന​ലി​സി​മ ട്രോ​ഫിയിൽ ഇ​റ്റ​ലി​ക്കെ​തി​രെ​യും ല​ക്ഷ്യം ക​ണ്ടി​രു​ന്നു. 2008ൽ ​ബീ​ജിം​ഗ് ഒ​ളിം​പി​ക്സി​ൽ അ​ര്‍​ജ​ന്‍റീ​ന​യെ സ്വ​ര്‍​ണ​മ​ണി​യി​ച്ച​തും അ​ന്ന് 20 വ​യ​സ് മാ​ത്രം പ്രാ​യ​മു​ള്ള ഡി ​മ​രി​യു​ടെ ഗോ​ളാ​യി​രു​ന്നു.