ക​രി​പ്പൂ​രി​ൽ 1.07 കോ​ടി രൂ​പ​യു​ടെ സ്വ​ർ​ണം പി​ടി​കൂ​ടി

06:59 PM Dec 18, 2022 | Deepika.com
കോ​ഴി​ക്കോ​ട്: ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് 1.07 കോ​ടി രൂ​പ മൂ​ല്യം വ​രു​ന്ന സ്വ​ർ​ണം പി​ടി​കൂ​ടി. കു​റ്റി​പ്പു​റം സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഇ​ഷാ​ഖ്, കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി റാ​ഷി​ദ്, മ​ല​പ്പു​റം സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഷ​ഫീ​ഖ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

വാ​ട്ട​ർ ടാ​പ്പി​നു​ള്ളി​ൽ ഒ​ളി​ച്ച് ക​ട​ത്താ​ൻ ശ്ര​മി​ച്ച 42 ല​ക്ഷം രൂ​പ മൂ​ല്യ​മു​ള്ള 814 ഗ്രാം ​സ്വ​ർ​ണ​വു​മാ​യി​യാ​ണ് ഇ​ഷാ​ഖ് പി​ടി​യി​ലാ​യ​ത്. ഇ​ഷാ​ഖി​ന്‍റെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ലാ​ണ് 65 ല​ക്ഷം രൂ​പ വി​ല വ​രു​ന്ന സ്വ​ർ​ണ​മി​ശ്രി​തം ക​ട​ത്തി​യ​തി​ന് റാ​ഷി​ദും ഷ​ഫീ​ഖും പി​ടി​യി​ലാ​യ​ത്.