അഡ്ലെയ്ഡ് സ്ട്രൈക്കേഴ്സ് ഉയർത്തിയ 140 റൺസ് ലക്ഷ്യം പിന്തുടരുമ്പോഴായിരുന്നു സിഡ്നിയുടെ ദയനീയ പ്രകടനം. അലക്സ് ഹെയ്ൽസ്, റിലെ റോസൗ, ഡാനിയേൽ സാംസ് തുടങ്ങിയ വമ്പൻ അടിക്കാർ നിറഞ്ഞ ടീമാണ് സ്കൂൾ കുട്ടികളെ പോലും നാണിപ്പിക്കുന്ന പ്രകടനം പുറത്ത് എടുത്തത്.
പത്താം നമ്പറിൽ ഇറങ്ങിയ ബ്രെൻഡൻ ഡോഗറ്റ് ആണ് ടീമിന്റെ ടോപ് സ്കോറർ. മൂന്ന് റൺസ് വഴങ്ങി അഞ്ച് വിക്കറ്റുകൾ സ്വന്തമാക്കിയ ഹെൻറി ത്രോൺടണും ആറ് റൺസിന് നാല് വിക്കറ്റുകൾ വീഴ്ത്തിയ വെസ് അഗർറുമാണ് തണ്ടേഴ്സിന്റെ നടുവൊടിച്ചത്.