എന്നാൽ മുൻപ് സ്മൃതി ഇറാനി ബിക്കിനി അണിഞ്ഞ് സൗന്ദര്യമത്സരത്തിൽ പങ്കെടുത്തതിന്റെ വീഡിയോ കുത്തിപ്പൊക്കിയിരിക്കുകയാണ് തൃണമൂൽ. ദീപിക ധരിച്ച അതേ നിറത്തിലുള്ള ബിക്കിനിയാണ് സ്മൃതിയും അണിഞ്ഞിരിക്കുന്നത്. 1998 മിസ് ഇന്ത്യ മത്സരത്തിൽ സ്വിം സ്യൂട്ട് റൗണ്ടിലെ സ്മൃതിയുടെ പ്രകടനമാണ് വീഡിയോ. തൃണമൂൽ കോൺഗ്രസ് നേതാവ് റിജു ദത്തയാണ് ഈ വീഡിയോ ട്വീറ്റ് ചെയ്തത്.
റിജു ദത്തയുടെ ട്വീറ്റിന് വിമർശനവുമായി ബിജെപി നേതാവ് ലോകറ്റ് ചാറ്റർജിയും രംഗത്തുവന്നു. സ്ത്രീവിരുദ്ധരായ ഇത്തരം ആളുകളെ ടിഎംസിയുടെ ദേശീയ വക്താവായി നിയമിച്ചതിന് മമത ബാനർജിയെ ഓർത്ത് ലജ്ജിക്കുന്നതായി അവർ പറഞ്ഞു. സ്ത്രീകളോട് അദ്ദേഹത്തിന് ബഹുമാനമില്ല. വിജയിച്ച സ്ത്രീകളോടും അവരുടെ ഉയർച്ചയോടും അവർക്ക് വെറുപ്പാണ്. സ്ത്രീകൾക്കെതിരെ വർധിച്ചുവരുന്ന കുറ്റകൃത്യങ്ങളുടെ ഉത്തരവാദികളാണ് അദ്ദേഹത്തെപ്പോലുള്ള പുരുഷന്മാർ- അവർ ട്വീറ്റ് ചെയ്തു.
കുങ്കുമ നിറം നിങ്ങളുടെ പാർട്ടിയുടെ പിതൃത്വ സ്വത്താണെന്ന അവകാശ വാദം ആദ്യം അവസാനിപ്പിക്കൂ- എന്നായിരുന്നു റിജു ദത്തയുടെ ഇതിനുള്ള മറുപടി. ദീപിക പദുക്കോൺ കുങ്കുമ നിറത്തിലുള്ള ബിക്കിനി ധരിക്കുമ്പോൾ നിങ്ങൾക്ക് വിറയലുണ്ടാകുന്നു; എന്നാൽ സ്മൃതി ഇറാനി ചെയ്യുമ്പോൾ നിങ്ങൾ കണ്ണടയ്ക്കുന്നു. എന്തൊരു തരം കാപട്യമാണിത്- എന്ന് റിജു ദത്ത ട്വീറ്റ് ചെയ്തു.