ന്യൂഡല്‍ഹി: ഇന്ത്യ-ചൈന സംഘര്‍ഷം ചര്ച്ചയ്ക്കെടുക്കാത്തതിനെ തുടര്‍ന്ന് പ്രതിപക്ഷം ബഹളം വച്ചതോടെ രാജ്യസഭ ഉച്ചയ്ക്ക് 12 വരെ നിര്‍ത്തിവച്ചു. വിഷയത്തില്‍ ചര്‍ച്ച ആവശ്യപ്പെട്ട് രണ്‍ദീപ് സിംഗ് സുര്‍ജേവാല അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയെങ്കിലും സ്പീക്കര്‍ ആവശ്യം തള്ളി.
ഇതിനു പിന്നാലെ പ്രതിപക്ഷം ബഹളം തുടങ്ങിയതോടെ സഭ 12 വരെ നിര്‍ത്തിവയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു.
അരുണാചല്‍ പ്രദേശിലെ തവാംഗ് മേഖലയില്‍ ഇന്ത്യ-ചൈന സൈനികര്‍ തമ്മില്‍ ഏറ്റുമുട്ടിയതിന്റെ പശ്ചാത്തലത്തിലാണ് ചര്‍ച്ച ആവശ്യപ്പെട്ടത്. ഇതു സംബന്ധിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് കഴിഞ്ഞ ദിവസം പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രസ്താവന നടത്തിയെങ്കിലും പ്രതിപക്ഷം തൃപ്തരല്ല.
വിഷയം ചര്ച്ചയ്ക്കെടുക്കാത്തതിനാല് ഇരുസഭകളിലും കഴിഞ്ഞ മൂന്നു ദിവസമായി പ്രതിപക്ഷം പ്രതിഷേധിക്കുകയാണ്.
പ്രതിപക്ഷബഹളം; രാജ്യസഭ 12 വരെ നിര്‍ത്തിവച്ചു
03:59 PM Dec 16, 2022 | Deepika.com