യു​പി​യി​ൽ പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റി​നെ മ​ർ​ദി​ച്ചു കൊ​ല​പ്പെ​ടു​ത്തി

06:16 AM Dec 16, 2022 | Deepika.com
ക​നൗ​ജ്: സ്കൂ​ളി​ലു​ണ്ടാ​യ ത​ർ​ക്ക​ത്തി​നു​പി​ന്നാ​ലെ നൗ​രി​യ പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റി​നെ മ​ർ​ദി​ച്ചു കൊ​ല​പ്പെ​ടു​ത്തി. അ​രു​ൺ​കു​മാ​ർ ഷാ​ക്കി​യ ആ​ണു കൊ​ല്ല​പ്പെ​ട്ട​ത്.

സ്കൂ​ളി​ലെ പൈ​പ്പ് സ്ഥാ​പി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്ഥ​ല​ത്തെ​ത്തി​യ അ​രു​ൺ​കു​മാ​റി​നെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​രോ​ജി​നി ദേ​വി​യു​ടെ ഭ​ർ​ത്താ​വ് ചോ​ദ്യം ചെ​യ്യു​ക​യും ബ​ന്ദി​യാ​ക്കി മ​ർ​ദി​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ക​ഴി​ഞ്ഞ​ദി​വ​സം പു​ല​ർ​ച്ചെ​യാ​യി​രു​ന്നു അ​ന്ത്യം. അ​രു​ൺ​കു​മാ​റി​ന്‍റെ മ​ര​ണ​ത്തി​നു പി​ന്നാ​ലെ പ്ര​ദേ​ശ​ത്ത് സം​ഘ​ർ​ഷാ​വ​സ്ഥ നി​ല​നി​ൽ​ക്കു​ക​യാ​ണ്.