വ​ർ​ക്ക​ല ബി​വ​റേ​ജ​സ് ഔ​ട്ട്‌​ലെ​റ്റി​ലെ മോ​ഷ​ണം: ര​ണ്ട് പേ​ർ പി​ടി​യി​ൽ

03:53 PM Dec 15, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: വ​ർ​ക്ക​ല ബി​വ​റേ​ജ​സ് ഔ​ട്ട്‌​ലെ​റ്റി​ൽ നി​ന്ന് 60,000 രൂ​പ വി​ല വ​രു​ന്ന മ​ദ്യ​ക്കു​പ്പി​ക​ൾ മോ​ഷ്ടി​ച്ച കേ​സി​ലെ പ്ര​തി​ക​ളാ​യ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ. കോ​ട്ട​മൂ​ല സ്വ​ദേ​ശി​ക​ളാ​യ അ​സീം(33), അ​ജി​ത്ത്(25) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ഡി​സം​ബ​ർ 12-നാ​ണ് മൂ​ന്നം​ഗ സം​ഘം ബി​വ​റേ​ജ​സ് ഔ​ട്ട്ലെ​റ്റി​ന്‍റെ ഗ്രി​ൽ ത​ക​ർ​ത്ത് അ​ക​ത്ത് ക​യ​റി 61 മ​ദ്യ​ക്കു​പ്പി​ക​ൾ മോ​ഷ്ടി​ച്ച​ത്. മാ​നേ​ജ​റു​ടെ കാ​ബി​ന് സ​മീ​പ​ത്തെ അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന വി​ല​യേറിയ വി​ദേ​ശ​മ​ദ്യ​മാ​ണ് ഇ​വ​ർ മോ​ഷ്ടി​ച്ച​ത്. 16 ല​ക്ഷം രൂ​പ സൂ​ക്ഷി​ച്ചി​രു​ന്ന ലോ​ക്ക​ർ തു​റ​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും വി​ജ​യി​ച്ചി​ല്ല.

കെ​ട്ടി​ട​ത്തി​ലേ​ക്കു​ള്ള വൈ​ദ്യു​ത ബ​ന്ധം വി​ച്ഛേ​ദി​ച്ചി​രു​ന്ന​തി​നാ​ൽ ഔ​ട്ട്‌​ലെ​റ്റി​ലെ സി​സി​ടി​വി പ്ര​വ​ർ​ത്തി​ച്ചി​രു​ന്നി​ല്ല. സ​മീ​പ​ത്തു​ള്ള വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്ന് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ശേ​ഖ​രി​ച്ചാ​ണ് പോ​ലീ​സ് പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞ​ത്.