കൂ​ട​ത്താ​യി കേ​സ്: ജോ​ളി​യു​ടെ വി​ടു​ത​ൽ ഹ​ർ​ജി ത​ള്ളി

12:49 PM Dec 15, 2022 | Deepika.com
കോ​ഴി​ക്കോ​ട്: കൂ​ട​ത്താ​യി കൊ​ല​ക്കേ​സി​ലെ മു​ഖ്യ​പ്ര​തി ജോ​ളി ജോ​സ​ഫി​ന്‍റെ വി​ടു​ത​ൽ ഹ​ർ​ജി ത​ള്ളി കോ​ഴി​ക്കോ​ട് അ​ഡീ​ഷ​ൻ സെ​ഷ​ൻ​സ് കോ​ട​തി. കൊ​ല​പാ​ത​ക പ​ര​മ്പ​ര​യി​ലെ മൂ​ന്നാ​മ​ത്തെ ഇ​ര​യാ​യ ജോ​ളി​യു​ടെ ഭ​ർ​ത്താ​വ് റോ​യ് തോ​മ​സി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ലെ വി​ടു​ത​ൽ ഹ​ർ​ജി​യാ​ണ് ത​ള്ളി​യ​ത്.

ക​ട​ലക്ക​റി​യി​ൽ സ​യ​നൈ​ഡ് ക​ല​ർ​ത്തി ന​ൽ​കി 2011 സെ​പ്റ്റം​ബ​റി​ലാ​ണ് ജോ​ളി ഭ​ർ​ത്താ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. ഈ ​കേ​സി​ൽ കൊ​ല​പാ​ത​ക്കു​റ്റ​ത്തി​ന് പു​റ​മേ തെ​ളി​വ് ന​ശി​പ്പി​ക്ക​ൽ, ഗൂ​ഢാ​ലോ​ച​ന, വ്യാ​ജ​രേ​ഖ ച​മ​യ്ക്ക​ൽ, വ​ഞ്ച​ന തു​ട​ങ്ങി​യ ചാ​ർ​ജു​ക​ളും ചു​മ​ത്തി​യി​ട്ടു​ണ്ട്.