പ്രതിപക്ഷ ബ​ഹ​ളം; രാജ്യസഭ നി​ർ​ത്തി​വ​ച്ചു

11:57 AM Dec 15, 2022 | Deepika.com
ന്യൂ​ഡ​ൽ​ഹി: തവാംഗ് സംഘർഷം, വി​ല​ക്ക‌​യ​റ്റം, തൊ​ഴി​ലി​ല്ലാ​യ്മ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ ച​ർ​ച്ച വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് രാ​ജ്യ​സ​ഭ​യി​ൽ പ്ര​തി​പ​ക്ഷം പ്ര​തി​ഷേ​ധി​ച്ച​തോ​ടെ സ​ഭാ ന​ട​പ​ടി​ക​ൾ താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​യ്ക്കു​ന്ന​താ​യി സ​ഭാ​ധ്യ​ക്ഷ​ൻ അ​റി​യി​ച്ചു.

അ​ജ​ൻ​ഡ​യി​ലു​ള്ള കാ​ര്യ​ങ്ങ​ൾ മാ​ത്ര​മേ ച​ർ​ച്ച​യ്ക്കെ​ടു​ക്കു​വെ​ന്ന സ​ർ​ക്കാ​ർ നി​ല​പാ​ട് പ്ര​തി​പ​ക്ഷം ബെ​ഞ്ചി​ൽ ബ​ഹ​ള​മു​യ​ർ​ത്തി. ബ​ഹ​ളം രൂ​ക്ഷ​മാ​യ​തോ​ടെ സ​ഭ 15 മിനിറ്റ് നേരത്തേക്ക് പി​രി​യാ​നു​ള്ള തീ​രു​മാ​നം സ്പീ​ക്ക​ർ പ്ര​ഖ്യാ​പി​ച്ചു. സ​ഭ വീ​ണ്ടും ചേ​ർന്ന വേളയിലും ബഹളം ഉയർന്നതോടെ നടപടികൾ നിർത്തിവയ്ക്കുകയായിരുന്നു.