ഇ​നി​യി​ല്ല; വി​വാ​ദ പ​രാ​മ​ർ​ശ​ത്തി​ൽ ഖേ​ദം പ്ര​ക​ടി​പ്പി​ച്ച് മ​മ്മൂ​ട്ടി

07:43 PM Dec 14, 2022 | Deepika.com
കോ​ട്ട​യം: സം​വി​ധാ​യ​ക​ൻ ജൂ​ഡ് ആ​ന്‍റ​ണി​യെ​ക്കു​റി​ച്ചു​ള്ള വി​വാ​ദ പ​രാ​മ​ർ​ശ​ത്തി​ൽ ഖേ​ദം പ്ര​ക​ടി​പ്പി​ച്ച് ന​ട​ൻ മ​മ്മൂ​ട്ടി. പ​രാ​മ​ർ​ശം ചി​ല​രെ അ​ലോ​സ​ര​പ്പെ​ടു​ത്തി​യ​തി​ൽ ഖേ​ദം പ്ര​ക​ടി​പ്പി​ക്കു​ന്ന​താ​യി മ​മ്മൂ​ട്ടി പ​റ​ഞ്ഞു.

ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കി​ല്ലെ​ന്നും ന​ട​ൻ ഫേ​സ്ബു​ക്കി​ൽ പ​റ​ഞ്ഞു. ജൂ​ഡി​ന് ത​ല​മു​ടി​യി​ല്ലെ​ങ്കി​ലും ന​ല്ല ബു​ദ്ധി​യാ​ണെ​ന്നാ​യി​രു​ന്നു മ​മ്മൂ​ട്ടി​യു​ടെ പ​രാ​മ​ർ​ശം.

ക​ഴി​ഞ്ഞ ദി​വ​സം "2018' എ​ന്ന സി​നി​മ​യു​ടെ ട്രൈ​ല​ർ ലോ​ഞ്ചി​നോ​ട് അ​നു​ബ​ന്ധി​ച്ചു ന​ട​ന്ന ച​ട​ങ്ങി​ലാ​യി​രു​ന്നു സം​ഭ​വം. ജൂ​ഡ് ആ​ന്‍റ​ണിയെ പ്ര​കീ​ർ​ത്തി​ക്കു​ന്ന ആ​വേ​ശ​ത്തി​ലാ​ണ് വി​വാ​ദ പ​രാ​മ​ർ​ശം ഉ​ണ്ടാ​യ​തെ​ന്നും മ​മ്മൂ​ട്ടി പ​റ​യു​ന്നു.

ഖേ​ദം പ്ര​ക​ടി​പ്പി​ക്കു​ന്ന​തോ​ടൊ​പ്പം ഇ​ങ്ങ​നെ​യു​ള്ള പ്ര​യോ​ഗ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കു​വാ​ൻ മേ​ലി​ൽ ശ്ര​ദ്ധി​ക്കു​മെ​ന്ന് ഉ​റ​പ്പു ത​രു​ന്ന​താ​യും ന​ട​ൻ എ​ഫ്ബി​യി​ൽ കു​റി​ച്ചു.